അ​ര​യേ​ക്ക​ർ വ​യ​ൽ ക​ത്തി​ന​ശി​ച്ചു
Thursday, April 2, 2020 10:47 PM IST
വെ​മ്പാ​യം: വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ ക​ട​യി​ലും വെ​മ്പാ​യ​ത്ത വ​യ​ലി​ലും തീ ​പി​ടി​ത്ത​മു​ണ്ടാ​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.
വെ​ഞ്ഞാ​റ​മൂ​ട് വ​ലി​യ​ക​ട്ട​യ്ക്കാ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം മൂ​ന്നി​നു തീ​പി​ടി​ച്ചു.​വ​ലി​യ ക​ട്ട​യ്ക്ക​ൽ സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ന്‍റെ ടെറ​സി​ന് മു​ക​ളി​ൽ കു​ട്ടി​യി​ട്ടി​രു​ന്ന പാ​ഴ് വസ്തു​ക്ക​ളി​ൽ തീ​പി​ടി​ച്ച​ത്.
വെ​മ്പാ​യ​ത്ത് മു​സ്‌​ലിം പ​ള്ളി​ക്ക് എ​തി​ർ​വ​ശ​ത്തെ വ​യ​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം തീ​പി​ടി​ച്ചു. അ​ര​യേ​ക്ക​റോ​ളം ഭാ​ഗ​ത്ത് തീ ​പ​ട​ർ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ പ​രി​ഭ്ര​ന്ത​രാ​യി. ര​ണ്ടി​ട​ങ്ങ​ളി​ലും വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ അ​ജി​ത് കു​മാ​ർ, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ അ​നി​ൽ രാ​ജ്, ര​ഞ്ജി​ത്ത്, അ​ര​വി​ന്ദ്, സു​രേ​ഷ് എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. തീ ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.