വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റ്: യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, May 25, 2020 11:48 PM IST
വെ​മ്പാ​യം: വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റി​യ ആ​ളെ വ​ട്ട​പ്പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട്ട​പ്പാ​റ മ​രു​തൂ​ര്‍ കു​ന്നും​പാ​റ ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന് സ​മീ​പ​ത്തു ര​ണ്ടു വ​ര്‍​ഷ​മാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന നെ​ടു​മ​ങ്ങാ​ട് ക​ല്ലി​യോ​ട് കു​റി​വേ​ലി മേ​ലെ ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ ശ്രീ​ജി​ത്ത് (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​യാ​ളി​ല്‍ നി​ന്നും 13ലി​റ്റ​ര്‍ വ്യാ​ജ ചാ​രാ​യ​വും 50 ലി​റ്റ​ര്‍ കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പോ​ലി​സ് പി​ടി​കൂ​ടി.
വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ലാ​യി​രു​ന്നു ചാ​രാ​യം ഉ​ണ്ടാ​ക്കി​യി​രു​ന്ന​ത്. വ​ട്ട​പ്പാ​റ സി​ഐ ടി. ​ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ മാ​രാ​യ ബാ​ബു, സ​തീ​ശ​ന്‍, സി​പി​ഒ​മാ​രാ​യ പി. ​ഷി​ബു, ബി. ​ഷി​ബു തു​ട​ങ്ങി​യ​വാ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.