ജി​ല്ലാ ക​ള​ക്ട​ർ അ​രു​വി​ക്ക​ര ഡാം ​സ​ന്ദ​ർ​ശി​ച്ചു
Monday, June 1, 2020 12:02 AM IST
നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര ജ​ല​സം​ഭ​ര​ണി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ത്തി.​ഡാ​മി​ന്‍റെ സം​ഭ​ര​ണ ശേ​ഷി​യും മ​ഴ പെ​യ്യു​മ്പോ​ൾ നീ​രൊ​ഴു​ക്ക് വ​ർ​ധി​ക്കു​മ്പോ​ൾ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ക​ള​ക്ട​ർ വി​ല​യി​രു​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ക​ന ക്കു​മ്പോ​ൾ ന​ട​ത്തേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ളും ക​ള​ക്ട​ർ ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് ത​ഹ​സി​ൽ​ദാ​ർ അ​നി​ൽ​കു​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നി​യ​ർ നൗ​ഷാ​ദ്, അ​സി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ര​ഞ്ജി​ത്ത്, എ ​ഇ ഷി​ബു, സു​ധീ​ഷ് എ​ന്നി​വ​രും ക​ള​ക്ട​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.​നെ​യ്യാ​ർ ഡാ​മി​ലും ക​ള​ക്ട​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി.