തി​രു​വ​ന​ന്ത​പു​രം മേ​യ​ർ കെ.​ശ്രീ​കു​മാ​റി​ന്‍റെ മ​ക​ൻ വി​വാ​ഹി​ത​നാ​യി
Monday, June 1, 2020 11:15 PM IST
തി​രു​വ​ന​ന്ത​പു​രം : മേ​യ​ർ കെ.​ശ്രീ​കു​മാ​റി​ന്‍റെ​യും എ​സ്.​അ​ജി​ത​യു​ടെ​യും മ​ക​ൻ ഡോ.​സ​മ​ർ ശ്രീ​കു​മാ​റും ഇ​ലി​പ്പോ​ട് സൗ​ര​ഭ്യ​യി​ൽ രാ​ജേ​ന്ദ്ര​ൻ, പ്ര​സ​ന്ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ര​മ്യ​യും വി​വാ​ഹി​ത​രാ​യി. ലോ​ക്ക് ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ട് വ​ധൂ​ഗൃ​ഹ​ത്തി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ,വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ, കി​ലെ ചെ​യ​ർ​മാ​ൻ വി.​ശി​വ​ൻ കു​ട്ടി എ​ന്നി​വ​രു​ൾ​പ്പെ​ടെ ഇ​രു​പ​തി​ൽ താ​ഴെ​യാ​ളു​ക​ൾ മാ​ത്രം പ​ങ്കെ​ടു​ത്തു കൊ​ണ്ടാ​ണ് വി​വാ​ഹം ന​ട​ന്ന​ത്.

മാ​സ്ക്കു​ക​ൾ വി​ത​ര​ണം ചെ​യ്തു

നെ​ടു​മ​ങ്ങാ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡ് സി​ഐ​ടി​യു സം​ഘ​ടി​പ്പി​ച്ച അ​ണു​ന​ശീ​ക​ര​ണ പ​രി​പാ​ടി​യി​ൽ ആ​വ​ശ്യ​മാ​യ മാ​സ്ക്കു​ക​ൾ,ഗ്ലൗ​സു​ക​ൾ, സാ​നി​റ്റൈ​സ​റു​ക​ൾ തു​ട​ങ്ങി​യ​വ സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ വി​ത​ര​ണം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ പ​ങ്കെ​ടു​ത്തു .