പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്: പോ​ലീ​സ് കേ​സെ​ടു​ത്തു
Wednesday, July 8, 2020 11:25 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര :സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​പ്ന സു​രേ​ഷി​ന്‍റെ​യും കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ​യു​ടെ​യും വീ​ടു​ക​ളി​ലേ​യ്ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ പേ​രി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.
സ്വ​പ്ന​യു​ടെ രാ​മ​പു​ര​ത്തെ കു​ടും​ബ​വീ​ട്ടി​ലേ​യ്ക്ക് ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു മാ​ര്‍​ച്ച്. പോ​ലീ​സ് നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തി​നു​ശേ​ഷം പ്ര​വ​ര്‍​ത്ത​ക​ര്‍ കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ യു​ടെ വീ​ട്ടി​ലേ​യ്ക്ക് സം​ഘ​ടി​പ്പി​ച്ച മാ​ര്‍​ച്ച് ആ​ശു​പ​ത്രി ജം​ഗ്ഷ​നു സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞു. ഇ​രു സം​ഭ​വ​ങ്ങ​ളി​ലും കേ​സെ​ടു​ത്ത​താ​യി നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് അ​റി​യി​ച്ചു.