പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്നു മു​ത​ൽ നി​യ​ന്ത്ര​ണം
Wednesday, July 8, 2020 11:28 PM IST
നെ​ടു​മ​ങ്ങാ​ട് : കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു മു​ത​ൽ ഏ​ഴു ദി​വ​സ​ത്തേ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.
​ക​ഴി​ഞ്ഞ ദി​വ​സം പ​ന​വൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ജ​ന​ങ്ങ​ൾ കൂ​ട്ടം കൂ​ടി നി​ൽ​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല.​ക​ട​ക​മ്പോ​ള​ങ്ങ​ൾ രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പ്ര​വ​ർ​ത്തി​ക്കും.​
ഹോ​സ്പി​റ്റ​ൽ സ​ന്ദ​ർ​ശി​ച്ച പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ലു​ള്ള അ​മ്പ​തോ​ളം പേ​ർ ഇ​ന്ന് എ​ച്ച്ഐ ഒ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ഇൗ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ബാ​ക്കി നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രി​ക​യെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​മു​പ്പ​താം തീ​യ​തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന രോ​ഗി പ​ന​വൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​വും സ​ന്ദ​ർ​ശി​ച്ചു എ​ന്ന നി​ഗ​മ​ന​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ​വ.​ആ​ശു​പ​ത്രി​യി​ൽ അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി. ഡി.​കെ. മു​ര​ളി എം​എ​ൽ​എ, നെ​ടു​മ​ങ്ങാ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ, പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം ഡോ​ക്ട​ർ​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, വി​ല്ലേ​ജ് ഓ​ഫീ​സ​ർ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​ർ മ​റ്റ് സാ​മൂ​ഹി​ക നേ​താ​ക്ക​ന്മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.