വാ​ഹ​നം ത​ട​ഞ്ഞ് യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച കേ​സ്: അഞ്ച് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
Saturday, July 11, 2020 12:29 AM IST
വെ​ഞ്ഞാ​റ​മൂ​ട് : വെ​മ്പാ​യ​ത്ത് ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ ക​മ്മി​റ്റി അം​ഗ​ത്തെ​യും സു​ഹൃ​ത്തി​നേ​യും ത​ട​ഞ്ഞു നി​ർ​ത്തി ആ​ക്ര​മി​ച്ച കേ​സി​ൽ അ​ഞ്ച് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ക​ന്യാ​കു​ള​ങ്ങ​ര കൈ​ത​റ​ക്കോ​ണം ദൗ​ഫി​യ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ദൗ​ഫീ​ക്ക് (23), വെ​മ്പാ​യം മു​ക്കോ​ല​യ്ക്ക​ൽ ക​ട​യി​ൽ വീ​ട്ടി​ൽ അ​ജ്മ​ൽ (24), വെ​മ്പാ​യം അ​ർ​ഷി​ദ് മ​ൻ​സി​ലി​ൽ അ​ർ​ഷി​ദ് ഖാ​ൻ (18), മേ​ലേ തേ​ക്ക​ട ജ​ന്ന​ത്ത് വീ​ട്ടി​ൽ അ​ൻ​സ​ർ (35), മ​ണ്ണാം​വി​ള ദാ​റു​ൽ ഇ​ഷ്ക് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ലി (37) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച്ച രാ​ത്രി 10.30 ഓ​ടെ വെ​മ്പാ​യ​ത്തി​നു സ​മീ​പം കൊ​പ്പ​ത്തു വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഡി​വൈ​എ​ഫ്ഐ മാ​ണി​ക്ക​ൽ മേ​ഖ​ലാ ക​മ്മി​റ്റി അം​ഗ​വും സി​പി​എം വെ​മ്പാ​യം ബ്രാ​ഞ്ച് അം​ഗ​വു​മാ​യ ഷി​ഹാ​സ് ബാ​ബു (30) സു​ഹൃ​ത്ത് നി​തി​ൻ ശ​ങ്ക​ർ (30) എ​ന്നി​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തെ ത​ട​ഞ്ഞി​ട്ട ശേ​ഷം മാ​രാ​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി 20 ഓ​ളം വ​രു​ന്ന എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ർ​ദ​ന​ത്തി​ൽ പ​രു​ക്കേ​റ്റ​വ​ർ ക​ന്യാ​കു​ള​ങ്ങ​ര ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.​അ​ഭി​മ​ന്യു ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ൽ വെ​മ്പാ​യ​ത്ത് എ​സ്ഡി​പി​ഐ - സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യി​രു​ന്നു. ഈ ​ഏ​റ്റു​മു​ട്ട​ലി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഈ ​ആ​ക്ര​മ​ണ​വു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.