യു​വാ​വി​നെ പോ​ലീ​സു​കാ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Sunday, August 2, 2020 11:41 PM IST
പോ​ത്ത​ൻ​കോ​ട്: ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത് വീ​ടി​ന് സ​മീ​പ​ത്തെ റോ​ഡി​ൽ നി​ന്ന യു​വാ​വി​നെ ജീ​പ്പി​ൽ എ​ത്തി​യ പോ​ലീ​സു​കാ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ശ്രീ​നാ​രാ​യ​ണ​പു​രം ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ എ​ൻ.​അ​നൂ​പി​നെ(34)​യാ​ണ് പോ​ത്ത​ൻ​കോ​ട് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ർ​ദി​ച്ച​തെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.
ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത് പ​ര​സ്യ മ​ദ്യ​പാ​നം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ നി​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത് പോ​യ​തെ​ന്ന് പോ​ത്ത​ൻ​കോ​ട് സി​ഐ പ​റ​ഞ്ഞു.
അ​വി​ടെ കൂ​ടി നി​ന്ന് ബ​ഹ​ളം വ​ച്ച​വ​രോ​ട് പി​രി​ഞ്ഞു പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പോ​കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ലാ​യെ​ന്നും തു​ട​ർ​ന്നാ​ണ് ലാ​ത്തി വീ​ശി​യ​തെ​ന്നും എ​സ്എ​ച്ച്ഒ .ഡി. ​ഗോ​പി പ​റ​ഞ്ഞു.