ജി​ല്ല​യി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും; തീ​ര​ത്ത് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം
Saturday, August 8, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലാ​കെ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും തു​ട​രു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും വൈ​ദ്യു​തി​ബ​ന്ധം ത​ക​രാ​റി​ലാ​കു​ക​യും ചെ​യ്തു. ജി​ല്ല​യി​ൽ നി​ര​വ​ധി വീ​ടു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്.

37 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 182 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. 5348 ഹെ​ക്ട​റോ​ളം സ്ഥ​ല​ത്ത് കൃ​ഷി ന​ശി​ച്ചി​ട്ടു​ണ്ട്. ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തി​നാ​ൽ തീ​ര​ദേ​ശ​ത്ത് ക​ന​ത്ത ജാ​ഗ്ര​ത​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.

ക​ന​ത്ത മ​ഴ​യി​ൽ ജി​ല്ല​യി​ലെ ഡാ​മു​ക​ളി​ലെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നു ഡാ​മു​ക​ളും തു​റ​ന്നു. നെ​യ്യാ​ർ ഡാ​മി​ൽ നാ​ല് ഷ​ട്ട​റു​ക​ളാ​ണ് തു​റ​ന്ന​ത്. പേ​പ്പാ​റ അ​ണ​ക്കെ​ട്ടും തു​റ​ന്നി​ട്ടു​ണ്ട്. ഇ​ന്ന​ലെ പ​ക​ൽ ന​ഗ​ര​ത്തി​ൽ അ​ൽ​പം മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​ഴ ശ​ക്ത​മാ​യി. രാ​ത്രി വൈ​കി​യും ശ​ക്ത​മാ​യ മ​ഴ​യാ​ണ് ന​ഗ​ര​ത്തി​ൽ പെ​യ്യു​ന്ന​ത്.

ഇ​തോ​ടെ ന​ഗ​ര​ത്തി​ലെ താ​ഴ്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും വെ​ള്ളം ക​യ​റി. ഗ്രാ​മ​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലേ​തു​പോ​ലെ മ​ഴ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യും അ​ധി​കൃ​ത​ർ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.

നെ​യ്യാ​റ്റി​ൻ​ക​ര, ആ​റ്റി​ങ്ങ​ൽ, നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കു​ക​ളി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശ​മു​ണ്ടാ​യ​ത്. പ​ല ഏ​ലാ​ക​ളി​ലും വാ​ഴ​കൃ​ഷി പാ​ടേ ന​ശി​ച്ചു. പ​ച്ച​ക്ക​റി കൃ​ഷി​ക്കും കാ​ര്യ​മാ​യ നാ​ശ​മു​ണ്ട്. മ​ഴ ശ​ക്ത​മാ​കു​ക​യാ​ണെ​ങ്കി​ൽ നെ​യ്യാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കു​മോ എ​ന്ന ഭീ​തി​യു​മു​ണ്ട്.

ആ​റു​ക​ൾ​ക്ക് ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വ​ലി​യ​തു​റ യു​പി സ്കൂ​ൾ, ഫി​ഷ​റീ​സ് ടെ​ക്ക്നി​ക്ക​ൽ സ്കൂ​ൾ, പോ​ർ​ട്ട് ഗോ​ഡൗ​ണ്‍ ഒന്ന്, പോ​ർ​ട്ട് ഗോ​ഡൗ​ണ്‍ രണ്ട്, എ​ൽ​എ​ഫ്എം​എ​സ്‌​സി എ​ൽ​പി സ്കൂ​ൾ, ബ​ഡ്സ് സ്കൂ​ൾ, സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ൾ അ​ഞ്ചു​തെ​ങ്ങ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഏ​ഴ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​വി​ട​ങ്ങ​ളി​ൽ 15 ഓ​ളം കു​ടും​ബ​ങ്ങ​ളെ​യും ക്യാ​ന്പു​ക​ളി​ലേ​യ്ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യി​ൽ കാ​ര്യ​മാ​യ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 50 മു​ത​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.