ഈ ​അമ്മ മ​ന​സാണ് ഏറെ ശോ​ഭനം
Wednesday, September 16, 2020 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: ശോ​ഭാ​മ​ണി​യെ​ന്ന വ​നി​താ​പോ​ലീ​സു​കാ​രി​യു​ടെ അ​മ്മ മ​ന​സി​ന് ശു​ഭ്ര​ശോ​ഭ​യാ​ണ്. ആ നന്മ മനസാണ് ഹരിഗോവിന്ദിന് അവസാന നിമിഷം പരീക്ഷാ ഹാളിലേക്കുള്ള വഴി തെളിച്ചത്. കൊ​ല്ലം കോ​യി​വി​ള സ്വ​ദേ​ശി ഹ​രി​ഗോ​വി​ന്ദി​ന്‍റെ അ​നു​ഭ​വ​മ​ാണിത്. അ​മ്മ​യു​ടെ താ​ങ്ങും ത​ണ​ലും ഉ​റ​പ്പു​ന​ൽ​കി കൂ​ടെ നി​ന്നു ശൂ​ര​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ ശോ​ഭാ​മ​ണി.
ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ന​ട​ന്ന അ​ഖി​ലേ​ന്ത്യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ശൂ​ര​നാ​ടു​ള്ള പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഹ​രി​ഗോ​വി​ന്ദ്. അ​ച്ഛ​നും അ​മ്മ​യ്ക്കും അ​നി​യ​ത്തി ഹ​രി​ന​ന്ദ​ന​യോ​ടൊ​പ്പം മ​റ്റൊ​രു ആ​വ​ശ്യ​ത്തി​ന് പു​ല​ർ​ച്ചെ പോ​കേ​ണ്ടി​വ​ന്ന​തി​നാ​ൽ ബ​ന്ധു​വി​നൊ​പ്പ​മാ​ണ് ഹ​രി​ഗോ​വി​ന്ദ് പ​രീ​ക്ഷ​യ്ക്കെ​ത്തി​യ​ത്. അ​വ​നെ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലാ​ക്കി ബ​ന്ധു മ​ട​ങ്ങി​പ്പോ​യി. നീ​റ്റ് മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം മ​ന​സി​ലാ​ക്കി​യി​രു​ന്നെ​ങ്കി​ലും പ​രീ​ക്ഷ​യ്ക്ക് ധ​രി​ക്കാ​നാ​യി അ​മ്മ മാ​റ്റി​വ​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​ന് പ​ക​രം മ​റ്റൊ​ന്നു ധ​രി​ച്ചാ​യി​രു​ന്നു ഹ​രി​ഗോ​വി​ന്ദ് എ​ത്തി​യ​ത്. ജീ​ൻ​സ് ധ​രി​ച്ച ഹ​രി​ഗോ​വി​ന്ദി​ന് പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​നാ​യി​ല്ല. സ​ഹാ​യം ചോ​ദി​ക്കാ​ൻ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും കൂ​ടെ​യി​ല്ല, കൈ​യ്യി​ൽ ഫോ​ണു​മി​ല്ല. രാ​വി​ലെ 11 ഓ​ടു​കൂ​ടി ത​ന്നെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് കു​ട്ടി​ക​ളെ പ​രീ​ക്ഷാ ഹാ​ളി​ലേ​യ്ക്ക് ക​ട​ത്തി​വി​ട്ടു തു​ട​ങ്ങി. ക​ഠി​ന​പ്ര​യ​ത്നം ചെ​യ്ത് എ​ത്തി​യ​ശേ​ഷം പ​രീ​ക്ഷ​യ്ക്ക് ക​യ​റാ​ൻ ക​ഴി​യാ​ത്ത നി​സ​ഹാ​യ​ത​യി​ൽ ഹ​രി​ഗോ​വി​ന്ദ് മാ​ത്രം പു​റ​ത്തും.
പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ മ​റ്റ് പോ​ലീ​സു​കാ​ർ​ക്കൊ​പ്പം ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു ശൂ​ര​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ശോ​ഭാ​മ​ണി. ഒ​ന്ന​ര മ​ണി​വ​രെ​യാ​ണ് കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഒ​രു മ​ണി ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നെ മി​ക്ക​വാ​റും എ​ല്ലാ കു​ട്ടി​ക​ളും എ​ത്തി​ക്ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ 1.20 ക​ഴി​ഞ്ഞി​ട്ടും പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലേ​യ്ക്ക് ക​യ​റാ​തെ ഒ​രു കു​ട്ടി സ​ങ്ക​ട​പ്പെ​ട്ട് റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന​ത് ക​ണ്ണി​ൽ​പ്പെ​ട്ട ശോ​ഭാ​മ​ണി​യു​ടെ ഉ​ള്ളി​ലെ അ​മ്മ മ​ന​സ് ഉ​ണ​ർ​ന്നു.
അ​ടു​ത്തെ​ത്തി വി​വ​രം തി​ര​ക്കി​യ​പ്പോ​ൾ ഡ്ര​സ് കോ​ഡ് പാ​ലി​ക്കാ​ത്ത​തി​നാ​ൽ പ​രീ​ക്ഷ​യ്ക്ക് ക​യ​റാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്ന് മ​ന​സി​ലാ​യി. പ​രീ​ക്ഷ​യെ​ഴു​ത​ണ​മെ​ങ്കി​ൽ പ​ത്ത് മി​നി​റ്റി​നു​ള്ളി​ൽ അ​വ​നെ ഹാ​ളി​ൽ ക​യ​റ്റ​ണം. പി​ന്നെ​ല്ലാം പോ​ലീ​സി​ന്‍റെ അ​തി​വേ​ഗ ന​ട​പ​ടി. സ്വ​ന്തം പോ​ക്ക​റ്റി​ൽ നി​ന്നു പൈ​സ ന​ൽ​കി അ​വ​നെ അ​ടു​ത്തു​ള്ള ക​ട​യി​ലേ​ക്കോ​ടി​ച്ചു. ജീ​ൻ​സി​ന് പ​ക​രം കൈ​യി​ൽ കി​ട്ടു​ന്ന മ​റ്റൊ​ന്ന് വാ​ങ്ങി​യി​ട്ട് വേ​ഗ​മെ​ത്താ​ൻ വി​ളി​ച്ചു​പ​റ​ഞ്ഞു.
ക​ട​യി​ലേ​യ്ക്ക് പാ​ഞ്ഞ ഹ​രി​ഗോ​വി​ന്ദ് നി​മി​ഷ​ങ്ങ​ൾ​ക്ക​കം തി​രി​കെ​യെ​ത്തി. പ​രീ​ക്ഷ​യെ​ഴു​താ​ൻ ക​ഴി​യി​ല്ലെ​ന്ന പ​രി​ഭ്ര​മ​ത്തി​ൽ ആ​ത്മ​വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു അ​വ​ൻ. ഇ​തൊ​ക്കെ സാ​ധാ​ര​ണ​മാ​ണെ​ന്നും ഒ​രു ടെ​ൻ​ഷ​നു​മി​ല്ലാ​തെ പ​രീ​ക്ഷ എ​ഴു​ത​ണ​മെ​ന്നും ആ​ശ്വ​സി​പ്പി​ച്ച് ശോ​ഭാ​മ​ണി അ​വ​നെ പ​രീ​ക്ഷാ ഹാ​ളി​ലേ​ക്ക് ക​യ​റ്റി​വി​ട്ടു. അ​വ​സാ​ന ആ​ളാ​യി പ​രീ​ക്ഷാ ഹാ​ളി​ലേ​ക്ക് ഹ​രി​ഗോ​വി​ന്ദ് ഓ​ടി​ക്ക​യ​റു​ന്ന​ത് ക​ണ്ട ആ​ശ്വാ​സ​ത്തി​ൽ ഡ്യൂ​ട്ടി​ക​ഴി​ഞ്ഞ് മ​ട​ങ്ങി.
അ​സി​സ്റ്റ​ൻ​റ് റൈ​റ്റ​ർ കൂ​ടി​യാ​യ​തി​നാ​ൽ പി​ടി​പ്പ​ത് പ​ണി​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ സ്റ്റേ​ഷ​നി​ലെ​ത്തി​യ​തോ​ടെ ശോ​ഭാ​മ​ണി ഈ ​സം​ഭ​വ​മെ​ല്ലാം മ​റ​ന്ന് പ​തി​വ് തി​ര​ക്കു​ക​ളി​ലേ​ക്ക് പോ​യി.
മ​ക​നി​ൽ നി​ന്നു വി​വ​ര​മ​റി​ഞ്ഞ ഹ​രി​ഗോ​വി​ന്ദി​ന്‍റെ അ​ച്ഛ​ൻ കെ.​ശി​ശു​പാ​ല​ൻ​പി​ള്ള മ​ക​നെ സ​ഹാ​യി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​യെ പ​റ്റി ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. പ്രാ​യ​ക്കു​റ​വും കൈ​യി​ൽ മൊ​ബൈ​ൽ ഫോ​ണി​ല്ലാ​ത്ത​തി​ന്‍റെ ടെ​ൻ​ഷ​നു​മൊ​ക്കെ​ക്കൂ​ടി പ​ക​ച്ചു​പോ​യ ത​ന്‍റെ മ​ക​നെ ത​ക്ക​സ​മ​യ​ത്ത് ആ​ശ്വ​സി​പ്പി​ക്കു​ക​യും സ​ഹാ​യി​ക്കു​ക​യും ചെ​യ്ത ആ ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ ദൈ​വ​ദൂ​ത​യാ​യാ​ണെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ആ ​കു​ടും​ബം. പ​ല​പ്പോ​ഴും തി​രി​ച്ച​റി​യാ​തെ പോ​കു​ന്ന ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ജ​ന​ങ്ങ​ളെ പോ​ലീ​സി​നോ​ട് ചേ​ർ​ത്തു​നി​ർ​ത്തു​ന്ന​തെ​ന്നും ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​യു​ന്നു. അ​യ്യ​ൻ​കോ​യി​ക്ക​ൽ ഗ​വ​ണ്‍​മെ​ൻ​റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്പി​സി കേ​ഡ​റ്റാ​ണ് ഹ​രി​ഗോ​വി​ന്ദി​ന്‍റെ അ​നി​യ​ത്തി. സ്കൂ​ളി​ലെ എ​സ്പി​സി ഇ​ൻ​സ​ട്ര​ക്റ്റ​റാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഈ ​കു​ടും​ബം മ​ക​നെ സ​ഹാ​യി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​യെ ക​ണ്ടെ​ത്തി ത​ങ്ങ​ളു​ടെ ന​ന്ദി അ​റി​യി​ച്ച​ത്. പ​ത്ത​നാ​പു​രം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ലെ റേ​ഷ​നിം​ഗ് ഇ​ന്സ്പെ​ക്ട​റാ​ണ് ശി​ശു​പാ​ല​ൻ​പി​ള്ള.