പ​ന​യ്‌​ക്കോ​ട് അ​ങ്ക​ണ​വാ​ടി​ക്ക് പു​തി​യ മ​ന്ദി​ര​മാ​യി
Wednesday, September 16, 2020 11:05 PM IST
വി​തു​ര : സ്ഥി​രം കെ​ട്ടി​ട​മി​ല്ലാ​തെ വ​ർ​ഷ​ങ്ങ​ളോ​ളം വാ​ട​ക കെ​ട്ടി​ട​ങ്ങ​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന പ​ന​യ്‌​ക്കോ​ട് പു​ള്ളീ​ക്കോ​ണം അ​ങ്ക​ണ​വാ​ടി​ക്ക് പു​തി​യ കെ​ട്ടി​ട​മാ​യി. കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 15 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പു​ള്ളീ​ക്കോ​ണം അ​ങ്ക​ണ​വാ​ടി​ക്ക് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. സാ​മു​വ​ൽ നാ​ടാ​രു​ടെ സ്മ​ര​ണാ​ർ​ഥം കു​ടും​ബാം​ഗ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ വ​സ്തു​വി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. പു​തി​യ അ​ങ്ക​ണ​വാ​ടി മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ന ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ആ​നാ​ട് ജ​യ​ൻ,ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സ​മീ​മ​റാ​ണി, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ ന​ട്ടു​വ​ൻ​കാ​വ് വി​ജ​യ​ൻ, ഷീ​ല, എ​ൻ.​എ​സ്. ഹാ​ഷിം, സെ​ൽ​വ​രാ​ജ്, പി.​എം, പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.