കി​ഴ​ക്ക​ൻ​മ​ല കു​ടി​വെ​ള്ള​പ​ദ്ധ​തി എ​ങ്ങും എ​ത്തി​യി​ല്ല
Monday, September 21, 2020 12:01 AM IST
കാ​ട്ടാ​ക്ക​ട : കി​ഴ​ക്ക​ൻ​മ​ല കു​ടി​വെ​ള്ള​പ​ദ്ധ​തി വൈ​കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. മൂ​ന്നു​വ​ർ​ഷം മു​മ്പ് പ​ദ്ധ​തി​ക്കാ​യി വ​സ്തു വാ​ങ്ങി ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം വൈ​കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മൈ​ല​ച്ച​ൽ കു​റ്റി​യാ​യ​ണി​ക്കാ​ട് വാ​ർ​ഡി​ന്‍റെ അ​തി​ർ​ത്തി​യി​ലാ​ണ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്.

ഇ​വി​ടെ മു​മ്പു​ണ്ടാ​യി​രു​ന്ന ചെ​റു​കി​ട കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ന് മു​മ്പാ​ണ് നി​ല​ച്ച​ത്. കി​ഴ​ക്ക​ൻ​മ​ല​യു​ടെ അ​ടി​വാ​ര​ത്ത് കു​ഴി​ച്ച കി​ണ​റി​ൽ​നി​ന്നു വെ​ള്ളം പ​മ്പു​ചെ​യ്ത് റോ​ഡു​വ​ക്കി​ലെ സം​ഭ​ര​ണി​യി​ൽ ശേ​ഖ​രി​ച്ച ശേ​ഷ​മാ​ണ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ ന​ട​ത്തി​പ്പി​ലെ അ​പാ​ക​തയും മോ​ട്ടോ​ർ കേ​ടാ​യ​തും റോ​ഡു​പ​ണി​യു​ടെ ഭാ​ഗ​മാ​യി വി​ത​ര​ണ​ക്കു​ഴ​ലു​ക​ൾ പൊ​ട്ടി​യ​തും ഉ​ൾ​പ്പെ​ടെ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പി​ന്നീ​ട് ആ ​പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും നി​ല​ച്ചു. ഇ​തോ​ടെ ആ​ര്യ​ൻ​കോ​ടി​ലെ കു​ന്നി​ൻ​മു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം കി​ട്ടാ​തെ​യാ​യി.

പ​ദ്ധ​തി​ക്കാ​യി കി​ഫ്ബി​യി​ൽ​നി​ന്ന് 35 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്.​പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച 19 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് മ​ല​മു​ക​ളി​ൽ 10 എം​എ​ൽ​ഡി ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​ലേ​ക്ക് 63 സെ​ന്‍റ് വ​സ്തു​വും വാ​ങ്ങി​യ​ത്. ഇ​തി​ന്‍റെ രേ​ഖ​ക​ൾ 2017 ഓ​ഗ​സ്റ്റി​ൽ ജ​ല​സേ​ച​ന വ​കു​പ്പി​ന് കൈ​മാ​റി​യെ​ങ്കി​ലും പ​ണി​ക​ൾ ഇ​തേ​വ​രെ തു​ട​ങ്ങാ​നാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.​നി​ല​വി​ൽ ഈ ​പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ല അ​ഥോ​റി​റ്റി​യു​ടെ മൂ​ന്നാ​റ്റി​ൻ​മു​ക്ക് കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ​നി​ന്നു​ള്ള വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​പ​ദ്ധ​തി പ​ല​പ്പോ​ഴും കാ​ര്യ​ക്ഷ​മ​മ​ല്ല. ഇ​ട​യ്ക്കി​ടെ മോ​ട്ടോ​ർ കേ​ടാ​കു​ന്ന​തും വി​ത​ര​ണ​ക്കു​ഴ​ലു​ക​ൾ പൊ​ട്ടു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ൽ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.