കോ​വി​ഡ് പ്ര​തി​രോ​ധ​ം: സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം മ​ഹ​ത്ത​രമെന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
Tuesday, September 22, 2020 11:18 PM IST
തിരുവനന്തപുരം: കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ലോ​ക​ശ്ര​ദ്ധ നേ​ടാ​ൻ സ​ഹാ​യി​ച്ച​തി​ൽ സ​ന്ന​ദ്ധ​സേ​ന​യു​ടെ പ​ങ്കു വ​ലു​താ​ണെ​ന്നു മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. സാ​മൂ​ഹി​ക സ​ന്ന​ദ്ധ​സേ​ന പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.പ്ര​തി​ഫ​ലേ​ച്ഛ​യി​ല്ലാ​തെ അ​ശ്രാ​ന്തം പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 600 പേ​ർ​ക്കാ​ണ് ഓ​ൺ​ലൈ​നാ​യി പ്രീ​മ​ൺ​സൂ​ൺ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. സം​സ്ഥാ​ന​ത്താ​കെ അ​യ്യാ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.ക​ള​ക്ട​റേ​റ്റി​ൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ സ​ബ് ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി സ​ന്ന​ദ്ധ സേ​നാം​ഗ​ങ്ങ​ൾ​ക്കു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ അ​യ്യാ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് ഈ ​പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.