ശ്രീ​ഹ​രി​യ്ക്ക് കാ​രു​ണ്യ സ്പ​ര്‍​ശ​വു​മാ​യി മാ​തൃ​വി​ദ്യാ​ല​യം
Wednesday, September 23, 2020 11:32 PM IST
നെ​ടു​മ​ങ്ങാ​ട് : അ​പ​ക​ട​ത്തി​ൽ അ​മ്മ​യെ ന​ഷ്ട​പ്പെ​ട്ട് ആ​ലം​മ്പ​മ​റ്റ സ​ഹ​പാ​ഠി​ക്ക് വി​ദ്യാ​ല​യ​വും കൂ​ട്ടു​കാ​രും സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി. വാ​ഹ​ന അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച നെ​ടു​മ​ങ്ങാ​ട് നെ​ട്ട​യി​ലെ അ​ഖി​ല​യു​ടെ മ​ക​ന്‍ ശ്രീ​ഹ​രി​ഋ​ഷി​കേ​ശി​നാ​ണ് സാ​മ്പ​ത്തി​ക സ​ഹാ​യ​വു​മാ​യി ഉ​ഴ​മ​ല​യ്ക്ക​ല്‍ ശ്രീ​നാ​രാ​യ​ണ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. പി​ടി​എ യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ , അ​ധ്യാ​പ​ക​ര്‍, മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ സ​മാ​ഹ​രി​ച്ച ര​ണ്ടു ല​ക്ഷം രൂ​പ നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ചെ​റ്റ​ച്ച​ല്‍ സ​ഹ​ദേ​വ​ന്‍ ശ്രീ​ഹ​രി​യ്ക്ക് കൈ​മാ​റി.

മു​ന്‍​സി​പ്പ​ല്‍ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ പി.​ഹ​രി​കേ​ശ​ന്‍ നാ​യ​ര്‍, ഗീ​താ​കു​മാ​രി, മു​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി സ്റ്റാ​ലി​ന്‍ നാ​രാ​യ​ണ​ന്‍, സ്കൂ​ള്‍ മാ​നേ​ജ​ര്‍ ഉ​ഴ​മ​ല​യ്ക്ക​ല്‍ വേ​ണു​ഗോ​പാ​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു, പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം എം.​ദീ​പു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​നി​ല്‍​കു​മാ​ര്‍, വാ​ര്‍​ഡ് അം​ഗം കെ.​ജെ. ബി​നു, അ​ധ്യാ​പ​ക​രാ​യ പി.​എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, എ.​പി.​അ​രു​ണ്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.