നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ കു​ഴി​യി​ലേ​യ്ക്ക് മ​റി​ഞ്ഞു
Sunday, September 27, 2020 11:47 PM IST
വെ​ഞ്ഞാ​റ​മൂ​ട് : നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ കു​ഴി​യി​ലേ​യ്ക്ക് മ​റി​ഞ്ഞു നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ന് ​പ​റ​യ്ക്ക​ൽ ക​യ​റ്റ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.​പ​ത്തേ​ക്ക​ർ ഭാ​ഗ​ത്തു നി​ന്നും വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തേ​യ്ക്ക് വ​രു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് കു​ഴി​യി​ലേ​യ്ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ധ​ർ​ണ​ ന​ട​ത്തി

വെ​ഞ്ഞാ​റ​മൂ​ട്: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക ബി​ല്ലു​ക​ൾ​ക്കെ​തി​രെ ഇ​ട​തു​പ​ക്ഷ ക​ർ​ഷ​ക​സം​ഘ​ന​ട​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​മാ​നൂ​ർ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു.