കോ​വി​ഡ് പ്ര​തി​രോ​ധ ജാ​ഗ്ര​താ കാ​ന്പ​യി​ൻ ഇ​ന്നു തു​ട​ങ്ങും
Thursday, October 1, 2020 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: ജീ​വ​ൻ വേ​ണേ​ൽ ജാ​ഗ്ര​ത വേ​ണം എ​ന്ന ആ​ഹ്വാ​ന​വു​മാ​യി സി​പി​എം ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു മു​ത​ൽ 15 വ​രെ കോ​വി​ഡ് പ്ര​തി​രോ​ധ ജാ​ഗ്ര​താ കാ​ന്പ​യി​ൻ ന​ട​ത്തും. ഇ​ന്നു രാ​വി​ലെ 10ന് ​ഗാ​ന്ധി​പാ​ർ​ക്കി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​നി​മാ​താ​രം സു​ധീ​ർ ക​ര​മ​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും.
നാ​ളെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് കാ​ന്പ​യി​ൻ ന​ട​ത്തും. നാ​ലി​ന് വീ​ടും പ​രി​സ​ര​വും ശു​ചി​യാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച കാ​ന്പ​യി​ൻ ന​ട​ത്തും. അ​ഞ്ചി​ന് നി​ർ​മാ​ണ തൊ​ഴി​ലാ​ളി മേ​ഖ​ല, ആ​റി​ന് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, എ​ട്ടി​ന് ബ​സ് സ്റ്റാ​ൻ​ഡ്, ഓ​ട്ടോ സ്റ്റാ​ൻ​ഡ്, ഒ​ന്പ​തി​ന് വി​ദ്യാ​ല​യ​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചും കാ​ന്പ​യി​ൻ ന​ട​ത്തും. ഏ​ഴി​ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കും. 10ന് ​മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ കാ​ന്പ​യി​ൻ ന​ട​ത്തും. 12ന് ​ബാ​ങ്കു​ക​ൾ, എ​ടി​എം, 13ന് ​ഹോ​ട്ട​ൽ റ​സ്റ്റോ​റ​ന്‍റ് എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. വി​വാ​ഹ​ങ്ങ​ളി​ൽ 25 പേ​രി​ൽ​കൂ​ടു​ത​ൽ പേ​രെ ക്ഷ​ണി​ക്ക​രു​തെ​ന്ന് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും.
വ​യോ​ധി​ക​ർ, രോ​ഗ​ബാ​ധി​ത​ർ എ​ന്നി​വ​ർ​ക്ക് പു​റ​ത്തി​റ​ങ്ങി ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​യി ഓ​രോ ഇ​ട​ത്തും 15 പേ​ർ അ​ട​ങ്ങി​യ സ​ന്ന​ദ്ധ സം​ഘ​ത്തെ നി​യോ​ഗി​ക്കു​മെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ‌ജീ​വ​ൻ വേ​ണേ​ൽ ജാ​ഗ്ര​ത വേ​ണം കാ​ന്പ​യി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ഷാ​ജി.​എ​ൻ. ക​രു​ണ്‍ നി​ർ​വ​ഹി​ച്ചു.