കാ​ട്ടാ​ക്ക​ട മി​നി സി​വി​ല്‍സ്റ്റേ​ഷ​ന്‍ നാ​ടി​നു സ​മ​ര്‍​പ്പി​ച്ചു
Tuesday, October 20, 2020 11:41 PM IST
കാട്ടാക്കട: കാ​ട്ടാ​ക്ക​ട മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു.​ഈ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​റി​യ ശേ​ഷം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ഴി​മ​തി​മു​ക്ത​മാ​യെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ മ​ന്ത്രി പ​റ​ഞ്ഞു. അ​ഴി​മ​തി ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നും മ​രാ​മ​ത്ത് പ​ണി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ച്ചെ​ന്നും ഇ​തി​ലൂ​ടെ വ​കു​പ്പ് കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ​യു​ള്ള വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​വി​ഷ്ക​രി​ച്ച​തി​നാ​ല്‍ അ​വ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നു ക​ഴി​ഞ്ഞ​താ​യി ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു.
മി​നി സി​വി​ല്‍സ്റ്റേ​ഷ​ന്‍റെ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി നി​ര്‍​വ​ഹി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍, സി.​കെ.​ഹ​രീ​ന്ദ്ര​ന്‍, ഐ.​ബി. സ​തീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
17 കോ​ടി രൂ​പ ചെ​ല​വി​ൽ ആ​റു നി​ല​ക​ളി​ലാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ താ​ഴ​ത്തെ നി​ല​യി​ല്‍ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​വും കാ​ന്‍റീ​നും പ്ര​വ​ർ​ത്തി​ക്കും.​താ​ലൂ​ക്ക് ഓ​ഫീ​സ്, സ​ബ് ട്ര​ഷ​റി, സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ്, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ ഓ​ഫി​സ്, എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ്, ആ​ര്‍​ടി ഓ​ഫീ​സ്, ഡി​ഇ ഓ​ഫീ​സ്, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഓ​ഫീ​സ് എ​ന്നി​വ​യാ​ണ് ഇ​വി​ടെ വ​രു​ന്ന പ്ര​ധാ​ന സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍. ഓ​രോ നി​ല​ക​ളി​ലും പ്ര​ത്യേ​ക ശൗ​ചാ​ല​യ​ങ്ങ​ള്‍, അം​ഗ​പ​രി​മി​ത​ക​ര്‍​ക്കു​ള്ള സൗ​ക​ര്യം, ലി​ഫ്റ്റ്, വി​ശാ​ല​മാ​യ ലോ​ബി​ക​ള്‍ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്.