കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ല​ത്തി​ൽ വൈ​രു​ദ്ധ്യ​മെ​ന്ന് പ​രാ​തി
Friday, October 23, 2020 11:50 PM IST
കാ​ട്ടാ​ക്ക​ട : ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച​യാ​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ല​ത്തി​ൽ വൈ​രു​ദ്ധ്യ​മെ​ന്ന് പ​രാ​തി. വി​ള​വൂ​ർ​ക്ക​ൽ പൊ​റ്റ​യി​ൽ ശി​വ​ശ​ക്തി കാ​വ​ടി​വി​ള വീ​ട്ടി​ൽ സോ​മ​ശേ​ഖ​ര​ൻ നാ​യ​രു​ടെ (78) പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് ആ​ദ്യം നെ​ഗ​റ്റീ​വും പി​ന്നീ​ട് പോ​സി​റ്റീ​വു​മാ​യ​ത്.
പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഹൃ​ദ് രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സോ​മ​ശേ​ഖ​ര​ൻ​നാ​യ​രെ ക​ഴി​ഞ്ഞ പ​തി​നെ​ട്ടി​ന് ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് മ​ല​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചി​രു​ന്നു. ജ​ന​റ​ൽ ആ​ശു​പ​ത്രി കാ​ഷ്വാ​ലി​റ്റി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ആം​ബു​ല​ൻ​സി​ൽ നി​ന്ന് ഇ​റ​ക്കാ​ന​നു​വ​ദി​ക്കാ​തെ കോ​വി​ഡ് സെ​ല്ലി​ലേ​ക്ക് മാ​റ്റി. തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. 19ന് ​വൈ​കു​ന്നേ​രം ന​ട​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന നെ​ഗ​റ്റീ​വാ​യ​തി​നാ​ൽ മൃ​ത​ദേ​ഹം കൈ​മാ​റാ​മെ​ന്ന് പി​ആ​ർ​ഒ​യും അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​നാ​യി ബ​ന്ധു​ക്ക​ൾ മോ​ർ​ച്ച​റി​യി​ലെ​ത്തി.
എ​ന്നാ​ൽ ആ​ല​പ്പു​ഴ ഐ​സി​എം​ആ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് വൈ​റോ​ള​ജി ലാ​ബി​ലെ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ൽ സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ന്നും മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കാ​നാ​വി​ല്ലെ​ന്നും പി​ആ​ർ​ഒ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു. ഇ​തോ​ടെ സം​സ്കാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി കാ​ത്തി​രു​ന്ന ബ​ന്ധു​ക്ക​ൾ​ക്ക് സോ​മ​ശേ​ഖ​ര​ൻ നാ​യ​രെ ഒ​രു നോ​ക്ക് കാ​ണാ​ൻ പോ​ലു​മാ​യി​ല്ല. അ​തി​നി​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ പ​റ​ഞ്ഞ് മോ​ർ​ച്ച​റി​യി​ലെ ജീ​വ​ന​ക്കാ​ർ 1500 രൂ​പ വാ​ങ്ങി​യെ​ന്നും പ​രാ​തി​യു​ണ്ട്. 21ന് ​മാ​റ​ന​ല്ലൂ​ർ ആ​ത്മ​നി​ദ്രാ​ല​യ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്.
ഫ​ലം മാ​റാ​ൻ കാ​ര​ണം അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​വ​ർ ആ​രോ​ഗ്യ മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സോ​മ​ശേ​ഖ​ര​ൻ​നാ​യ​രു​ടെ ഭാ​ര്യ​യും മ​ക്ക​ളു​മു​ൾ​പ്പെ​ടെ 12 പേ​ർ ക്വാ​റ​ന്‍റൈ​നി​ലാ​ണ്. വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ തി​രി​ഞ്ഞ് നോ​ക്കു​ന്നി​ല്ലെ​ന്നും പു​റ​ത്തേ​ക്കി​റ​ങ്ങാ​നാ​കാ​ത്ത​തി​നാ​ൽ ആ​ഹാ​ര​ത്തി​ന് പോ​ലും മാ​ർ​ഗ​മി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ​ക്ക് പ​രാ​തി​യു​ണ്ട്.