വധശ്രമം: മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ
Monday, October 26, 2020 11:24 PM IST
ആ​റ്റി​ങ്ങ​ൽ: യു​വാ​വി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. ക​രി​ച്ചി​യി​ൽ ച​രു​വി​ള വീ​ട്ടി​ൽ അ​ജി​ത്ത് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ഏ​ഴി​ന് അ​വ​ന​വ​ഞ്ചേ​രി കൈ​പ്പ​റ്റ​മു​ക്ക് ബ്ര​ദേ​ഴ്സ് ലൈ​ബ്ര​റി​ക്കു സ​മീ​പം കി​ഴ​ക്കേ​വി​ള വീ​ട്ടി​ൽ ക​ണ്ണ​ൻ (23)നെ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് അ​ജി​ത്ത്. കേ​സി​ൽ നാ​ല് പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യി. ര​ണ്ടു പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ണ്ട്.

പി​ടി​ച്ചു​പ​റി കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

ആ​റ്റി​ങ്ങ​ൽ: മ​ട​വൂ​ർ പാ​റ​യി​ൽ വാ​തു​ക്ക​ലി​ൽ ചാ​യ​ക​ച്ച​വ​ടം ന​ട​ത്തു​ന്ന ത​ട്ടാ​ൻ​വി​ള വീ​ട്ടി​ൽ സേ​മ​രാ​ജ​നി​ൽ നി​ന്നും പ​ണം പി​ടി​ച്ചു​പ​റി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ കൊ​ല്ലം മു​ക്കോ​ട് പ​രു​ന്ത​ൻ​പാ​റ കി​ഴ​ക്കേ​മു​ക​ളി​ൽ വീ​ട്ടി​ൽ രാ​ജീ​വി​നെ (40) പ​ള്ളി​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.