കോർപറേഷൻ ഭരണം പിടിക്കാൻ പടയൊരുക്കം
Tuesday, October 27, 2020 11:25 PM IST
മേയർ സ്ഥാനാർഥിക്കൾക്കായി ചർച്ചകൾ

സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം : ജി​ല്ലാ ഇ​ട​തു​മു​ന്ന​ണി​യി​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റു​ക​ളെ സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മാ​കു​ന്ന​തി​നു മു​ന്പു ത​ന്നെ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ വോ​ട്ടു തേ​ടി പ്ര​ചാ​ര​ണം തു​ട​ങ്ങി. വാ​ട്സ് ആ​പ്പി​ലും മ​റ്റ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ത്ര​ത്തോ​ടു​കൂ​ടി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​നാ​ണ് തു​ട​ക്കം​കു​റി​ച്ച​ത്. ഒ​രു സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രു മാ​ത്രം നി​ർ​ദേ​ശി​ച്ചു പാ​ർ​ട്ടി പ്രാ​ദേ​ശി​ക നേ​തൃ​ത്വം ന​ൽ​കി​യ വാ​ർ​ഡു​ക​ളി​ലാ​ണു സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ന്ന​ലെ പ്ര​ചാ​ര​ണ​മാ​രം​ഭി​ച്ച​ത്. മു​ട​വ​ൻ​മു​ഗ​ൾ, ആ​റ​ന്നൂ​ർ, തി​രു​മ​ല വാ​ർ​ഡു​ക​ളി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ രം​ഗ​പ്ര​വേ​ശ​നം ചെ​യ്ത​ത​തോ​ടെ മ​റ്റു പാ​ർ​ട്ടി​ക​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ചു സ​ജീ​വ ച​ർ​ച്ച തു​ട​ങ്ങി.
ഇ​ട​തു​മു​ന്ന​ണി ഭ​രി​ക്കു​ന്ന കോ​ർ​പ​റേ​ഷ​നി​ലെ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി അ​ടു​ത്ത മാ​സം പ​ത്തി​ന് അ​വ​സാ​നി​ക്കും. വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ​യാ​ണ് ഈ ​ഭ​ര​ണ​സ​മി​തി കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്കു ഒ​റ്റ​യ്ക്കു ഭൂ​രി​പ​ക്ഷ​മോ അ​ല്ലെ​ങ്കി​ൽ ഇ​ട​തു​മു​ന്ന​ണി​യെ​ന്ന നി​ല​യി​ൽ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മോ നേ​ടു​ക​യെ​ന്ന​താ​ണു സി​പി​എം ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വാ​ർ​ഡു​ക​ളി​ൽ ജ​യി​ക്കാ​ൻ ക​ഴി​യു​ന്ന പ്രാ​ദേ​ശി​ക​മാ​യി ജ​ന​ങ്ങ​ളു​മാ​യി ന​ല്ല ബ​ന്ധ​മു​ള്ള​വ​രെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നാ​ണു കീ​ഴ്ഘ​ട​ക​ങ്ങ​ൾ​ക്കു സി​പി​എം ജി​ല്ലാ നേ​തൃ​ത്വം നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സി​പി​എം മ​ത്സ​രി​ക്കു​ന്ന വാ​ർ​ഡു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ൾ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ക​ഴി​ഞ്ഞ ആ​ഴ്ച ത​ന്നെ നേ​തൃ​ത്വ​ത്തി​നു ന​ൽ​കി​യി​രു​ന്നു.
ഇ​രു​പ​തി​ലേ​റെ വാ​ർ​ഡു​ക​ളി​ൽ ഒ​രു സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രു മാ​ത്ര​മാ​ണു ക​മ്മി​റ്റി​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​ത്ത​രം ചി​ല വാ​ർ​ഡു​ക​ളി​ലാ​ണു ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​മാ​യി സി​പി​എം പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്. ഇ​പ്പോ​ൾ മേ​യ​ർ​ക്കാ​യു​ള്ള ച​ർ​ച്ച​യാ​ണു സി​പി​എ​മ്മി​ൽ ന​ട​ക്കു​ന്ന​ത്. പ​ല​രു​ടെ പേ​രു​ക​ളും പ​രി​ഗ​ണ​ന​യി​ൽ ഉ​ണ്ടെ​ങ്കി​ലും സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കൂ​ടി​യാ​യ ഡോ: ​ടി.​എ​ൻ.​സീ​മ​യെ മേ​യ​ർ സ്ഥാ​ന​ത്തേ​യ്ക്കു പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണു പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വ​ത്തി​നു​ള്ള​ത്. മേ​യ​ർ സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തു പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വ​മാ​ണ്. പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ സീ​മ മേ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​കും. അ​ങ്ങ​നെ​യെ​ങ്കി​ൽ അ​വ​ർ​ക്കു മ​ത്സ​രി​ക്കാ​നു​ള്ള സു​ര​ക്ഷി​ത​മാ​യ വാ​ർ​ഡൊ​രു​ക്ക​ക​യെ​ന്ന ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​കും സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ത്തി​നു മു​ന്നി​ൽ വ​ന്നു ചേ​രു​ക.
സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളു​മാ​യി വാ​ർ​ഡു​ക​ളി​ൽ പ്ര​ച​ര​ണം തു​ട​ങ്ങി​യ​തു യു​ഡി​എ​ഫി​നേ​യും ബി​ജെ​പി​യേ​യും സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. യു​ഡി​എ​ഫി​ൽ സീ​റ്റു​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ മാ​ത്ര​മേ ന​ട​ന്നി​ട്ടു​ള്ളൂ. ഒ​രു വാ​ർ​ഡി​ൽ ത​ന്നെ നി​ര​വ​ധി പേ​രാ​ണു കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി ഇ​പ്പോ​ൾ രം​ഗ​ത്തു​ള്ള​ത്. ഇ​വ​രെ​യെ​ല്ലാം അ​നു​ന​യി​പ്പി​ച്ച് ഒ​രു സ്ഥാ​നാ​ർ​ഥി​യെ മ​ത്സ​രി​പ്പി​ക്കു​ക​യെ​ന്ന​തു കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വ​ത്തി​നു വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. ഇ​പ്പോ​ൾ കോ​ർ​പ്പ​റേ​ഷ​നി​ൽ പ്ര​ധാ​ന പ്ര​തി​പ​ക്ഷം ബി​ജെ​പി​യാ​ണ്. 21 കൗ​ണ്‍​സി​ല​ർ​മാ​രു​മാ​യി യു​ഡി​എ​ഫ് മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം പി​ടി​ച്ചെ​ടു​ക്ക​യെ​ന്ന​തി​ലു​പ​രി പ​ര​മാ​വ​ധി വാ​ർ​ഡു​ക​ളി​ൽ ജ​യി​ക്കു​ക​യെ​ന്ന​താ​ണ് ഇ​പ്പോ​ൾ കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യു​ള്ള ച​ർ​ച്ച​ക​ളാ​ണു കോ​ണ്‍​ഗ്ര​സി​ൽ ന​ട​ക്കു​ന്ന​ത്.
ഗ്രൂ​പ്പു നോ​ക്കി സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്ക​രു​തെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഡി​സി​സി​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​തി​വു​പോ​ലെ വാ​ർ​ഡു​ക​ളി​ൽ നി​ന്നും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ജം​ബോ പ​ട്ടി​ക ത​ന്നെ​യാ​കും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു മു​ന്നി​ൽ എ​ത്തു​ക. പ​ര​മാ​വ​ധി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ചെ​യ്തു വാ​ർ​ഡു​ക​ളി​ൽ പൊ​തു​സ​മ്മ​ത​നാ​യ പ്ര​വ​ർ​ത്ത​ക​രെ സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കാ​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യാ​റ്റി​ൻ​ക​ര സ​ന​ലി​നോ​ടു മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
ഇ​ത്ത​വ​ണ കോ​ർ​പ​റേ​ഷ​നി​ൽ ഭ​ര​ണ​ത്തി​ലെ​ത്തു​ക​യെ​ന്ന​താ​ണു ബി​ജെ​പി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. ഇ​പ്പോ​ൾ 34 കൗ​ണ്‍​സി​ല​ർ​മാ​രു​മാ​യി ബി​ജെ​പി പ്ര​തി​പ​ക്ഷ​ത്താ​ണ്. 55 സീ​റ്റു​ക​ൾ നേ​ടു​ക​യെ​ന്ന​താ​ണു ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ പ്ര​ധാ​ന ദൗ​ത്യം. ഇ​പ്പോ​ൾ കൗ​ണ്‍​സി​ല​ർ​മാ​രാ​യി​ട്ടു​ള്ള​വ​രെ ജ​യ​സാ​ധ്യ​ത നോ​ക്കി വീ​ണ്ടും മ​ത്സ​രി​പ്പി​ക്കാ​നാ​ണു പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പു​രു​ഷ വാ​ർ​ഡു​ക​ളി​ൽ സ്ത്രീ​ക​ളെ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​നും തീ​രു​മാ​ന​മു​ണ്ട്.
മേ​യ​ർ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കാ​തെ ത​ന്നെ പ​ര​മാ​വ​ധി വാ​ർ​ഡു​ക​ളി​ൽ ജ​യി​ച്ചു ക​യ​റാ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണു ബി​ജെ​പി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ലാ ആ​ർ​എ​സ്എ​സ് നേ​തൃ​ത്വ​വു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി.​രാ​ജേ​ഷ് ച​ർ​ച്ച ന​ട​ത്തി. ന​വം​ബ​ർ ആ​ദ്യ​വാ​രം ത​ന്നെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നാ​ണു ബി​ജെ​പി​യി​ൽ ആ​ലോ​ച​ന ന​ട​ക്കു​ന്ന​ത്.