രാ​മേ​ശ്വ​ര​ത്ത് പോ​രാ​ട്ടം ക​രു​ത്ത​ര്‍ ത​മ്മി​ല്‍
Thursday, November 26, 2020 11:58 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ന​ഗ​ര​സ​ഭ​യു​ടെ രാ​മേ​ശ്വ​രം വാ​ര്‍​ഡി​ല്‍ ക​രു​ത്ത​ര്‍ ത​മ്മി​ലാ​ണ് പോ​രാ​ട്ടം. എ​ല്‍​ഡി​എ​ഫി​ന്‍റെ കെ. ​മോ​ഹ​ന​ന്‍, യു​ഡി​എ​ഫി​ന്‍റെ ബോ​ബാ​സ്, ബി​ജെ​പി​യു​ടെ ഷി​ബു​രാ​ജ് കൃ​ഷ്ണ എ​ന്നി​വ​രാ​ണ് മു​ഖ്യ​എ​തി​രാ​ളി​ക​ള്‍. സി​റ്റിം​ഗ് സീ​റ്റാ​യ രാ​മേ​ശ്വ​രം നി​ല​നി​ര്‍​ത്താ​ന്‍ എ​ല്‍​ഡി​എ​ഫ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന മോ​ഹ​ന​ന്‍ എ​സ്എ​ഫ്ഐ യി​ലൂ​ടെ​യാ​ണ് പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്ത് എ​ത്തി​യ​ത്. എ​സ്എ​ഫ്ഐ യു​ടെ നെ​യ്യാ​റ്റി​ന്‍​ക​ര ഏ​ര്യാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യും സെ​ക്ര​ട്ട​റി​യാ​യും ദീ​ര്‍​ഘ​കാ​ലം പ്ര​വ​ര്‍​ത്തി​ച്ചു.
രാ​മേ​ശ്വ​രം ഉ​ള്‍​പ്പെ​ടു​ന്ന ഇ​രു​ന്പി​ലി​ല്‍ പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യാ​യും അ​മ​ര​വി​ള ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള മോ​ഹ​ന​ന്‍ നി​ല​വി​ല്‍ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും സി​ഐ​ടി​യു നെ​യ്യാ​റ്റി​ന്‍​ക​ര ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​ണ്. സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ കൂ​ടി​യാ​ണ് മോ​ഹ​ന​ന്‍. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യ ബോ​ബാ​സും രാ​മേ​ശ്വ​ര​ത്തി​ന് സു​പ​രി​ചി​ത​നാ​ണ്. അ​മ​ര​വി​ള​യി​ല്‍ പാ​ര​ല​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലാ​യ ബോ​ബാ​സി​ന്‍റെ ക​ഴി​ഞ്ഞ കാ​ല്‍ നൂ​റ്റാ​ണ്ടു കാ​ല​ത്തെ സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ അ​ധ്യാ​പ​ന ജീ​വി​ത​ത്തി​ലെ ഒ​ട്ടേ​റെ ശി​ഷ്യ​ഗ​ണ​ങ്ങ​ള്‍ ഈ ​വാ​ര്‍​ഡി​ലു​ണ്ട്. മാ​ത്ര​മ​ല്ല, കോ​ണ്‍​ഗ്ര​സ് അ​മ​ര​വി​ള മ​ണ്ഡ​ലം ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് ബോ​ബാ​സ്.
‌അ​മ​ര​വി​ള വാ​ര്‍​ഡി​നെ ക​ഴി​ഞ്ഞ ത​വ​ണ പ്ര​തി​നി​ധീ​ക​രി​ച്ച ബി​ജെ​പി യു​ടെ ഷി​ബു​രാ​ജ് കൃ​ഷ്ണ​യാ​ണ് രാ​മേ​ശ്വ​ര​ത്തെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി. ന​ഗ​ര​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് അ​മ​ര​വി​ള ക​ഴി​ഞ്ഞ ത​വ​ണ ബി​ജെ​പി​യെ തു​ണ​ച്ച​ത്. സ​മീ​പ വാ​ര്‍​ഡാ​യ രാ​മേ​ശ്വ​ര​ത്തി​നും അ​ദ്ദേ​ഹം അ​പ​രി​ചി​ത​ന​ല്ല. പൊ​തു​പ്ര​വ​ര്‍​ത്ത​നം ജീ​വി​ത​ത്തോ​ട് ചേ​ര്‍​ത്തു പി​ടി​ച്ച മൂ​ന്നു ശ​ക്ത​രാ​യ പോ​രാ​ളി​ക​ളും രാ​മേ​ശ്വ​ര​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദാ​യി​ല്‍ സ​ജീ​വ​മാ​യി ക​ഴി‌​ഞ്ഞു. മൂ​ന്ന് റൗ​ണ്ട് വ​രെ ഏ​റെ​ക്കു​റെ മൂ​ന്നു സ്ഥാ​നാ​ര്‍​ഥി​ക​ളും സ​മ്മ​തി​ദാ​യ​ക​രെ സ​ന്ദ​ര്‍​ശി​ച്ചു. ചു​മ​രെ​ഴു​ത്ത് പൂ​ര്‍​ത്തി​യാ​യി.
ത​ങ്ങ​ള്‍​ക്ക് അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ് രാ​മേ​ശ്വ​രം വാ​ര്‍​ഡി​ലേ​തെ​ന്ന് മൂ​വ​രും തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ​റ​യു​ന്പോ​ള്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് വി​വി​ധ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും സ​മ്മ​തി​ദാ​യ​ക​രും സ​മ്മ​തി​ക്കു​ന്നു.