വ​ട​കോ​ടും ആ​ലം​പൊ​റ്റ​യി​ലും അ​തി​യ​ന്നൂ​രും പോ​രാ​ട്ട​വീ​ര്യ​ത്തോ​ടെ മു​ന്‍​കൗ​ണ്‍​സി​ല​ര്‍​മാ​ര്‍
Thursday, November 26, 2020 11:59 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ന​ഗ​ര​സ​ഭ​യി​ലെ മു​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന വാ​ര്‍​ഡു​ക​ളി​ല്‍ പോ​രാ​ട്ടം ക​ന​ത്തു. മു​ന്‍ കൗ​ണ്‍​സി​ലി​ലെ അം​ഗ​ങ്ങ​ളാ​യി​രു​ന്ന എ​ല്‍​ഡി​എ​ഫി​ലെ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, യു​ഡി​എ​ഫി​ലെ അ​ജി. എ​ന്‍ എ​ന്നി​വ​ര്‍ വ​ട​കോ​ട് വാ​ര്‍​ഡി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​നൊ​പ്പം നി​ന്ന വാ​ര്‍​ഡാ​ണ് വ​ട​കോ​ട്. മു​ള്ള​റ​വി​ള​യെ കൗ​ണ്‍​സി​ലി​ല്‍ മു​ന്പ് പ്ര​തി​നി​ധീ​ക​രി​ച്ച സി​പി​എ​മ്മി​ലെ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ സീ​റ്റ് നി​ല​നി​ര്‍​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. എ​ന്നാ​ല്‍ അ​ട്ടി​മ​റി വി​ജ​യ​മാ​ണ് യു​ഡി​എ​ഫി​ന്‍റെ ല​ക്ഷ്യം. ഇ​വ​ര്‍​ക്കൊ​പ്പം എ​ന്‍​ഡി​എ യു​ടെ സ്ഥാ​നാ​ര്‍​ഥി എ​സ്. മാ​യാ​ദേ​വി​യും ഊ​ര്‍​ജി​ത​മാ​യി പ്ര​ചാ​ര​ണം തു​ട​രു​ന്നു.
ആ​ലം​പൊ​റ്റ വാ​ര്‍​ഡി​ല്‍ ഇ​ക്ക​ഴി​ഞ്ഞ കൗ​ണ്‍​സി​ലി​ലെ അം​ഗ​മാ​യ എ​ന്‍​ഡി​എ യി​ലെ അ​ഡ്വ. സ്വ​പ്ന​ജി​ത്തും മു​ന്‍ കൗ​ണ്‍​സി​ല​റാ​യ യു​ഡി​എ​ഫി​ലെ വി. ​വേ​ല​പ്പ​നും ത​മ്മി​ല്‍ പൊ​രു​തു​ന്പോ​ള്‍ എ​ല്‍​ഡി​എ​ഫി​ലെ സു​രേ​ന്ദ്ര​നും വി​ജ​യ​പ്ര​തീ​ക്ഷ​യോ​ടെ രം​ഗ​ത്തു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ കൗ​ണ്‍​സി​ലി​ല്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണാ​യി​രു​ന്ന യു​ഡി​എ​ഫി​ലെ ജി. ​സു​കു​മാ​രി ആ​ലം​പൊ​റ്റ​യി​ല്‍ നി​ന്നും ഇ​ക്കു​റി പ്ലാ​വി​ള​യി​ലേ​യ്ക്ക് ചു​വ​ടു മാ​റ്റി. സം​വ​ര​ണ വാ​ര്‍​ഡാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ യു​ഡി​എ​ഫ് വി. ​വേ​ല​പ്പ​നെ ആ​ലം​പൊ​റ്റ​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി തീ​രു​മാ​നി​ച്ചു. മു​ള്ള​റ​വി​ള​യി​ല്‍ നി​ന്നും ക​ഴി​ഞ്ഞ ത​വ​ണ വി​ജ​യി​ച്ച എ​ന്‍​ഡി​എ​യി​ലെ സ്വ​പ്ന​ജി​ത്ത് ആ​ലം​പൊ​റ്റ​യി​ലും അ​ര​യും ത​ല​യും മു​റു​ക്കി​യാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.
അ​തി​യ​ന്നൂ​രി​ല്‍ മു​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ അം​ഗ​ന​മാ​രാ​ണ് അ​ങ്ക​ക്ക​ലി​യോ​ടെ പൊ​രു​തു​ന്ന​ത്. യു​ഡി​എ​ഫി​ലെ അ​നി​ത​യും എ​ന്‍​ഡി​എ യി​ലെ അ​ജി​ത​യും മു​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​ണ്. വീ​ണാ വി​ശ്വം​ഭ​ര​നാ​ണ് ഈ ​വാ​ര്‍​ഡി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. പൊ​രി​വെ​യി​ലി​നെ പോ​ലും അ​വ​ഗ​ണി​ച്ചാ​ണ് വാ​ര്‍​ഡു​ക​ളി​ലെ​ല്ലാം സ്ഥാ​നാ​ര്‍​ഥി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്.