ഓ​ഖി ദു​ര​ന്ത​ത്തി​ന് മൂ​ന്ന് വ​യ​സ്; ഭീ​തി​മാ​റാ​തെ തീ​ര​ദേ​ശം
Saturday, November 28, 2020 11:43 PM IST
എ​സ്.​രാ​ജേ​ന്ദ്ര​കു​മാ​ർ

വി​ഴി​ഞ്ഞം: ഭീ​തി​യു​ടെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് തീ​ര​ദേ​ശ​ത്തെ​യാ​കെ ത​ള്ളി​വി​ട്ട് ഓ​ര്‍​മ​യി​ല്‍ ഒ​രു ന​ടു​ക്ക​മാ​യി​പ്പോ​ഴും ഇ​ര​മ്പി​യാ​ര്‍​ക്കു​ന്ന ഓ​ഖി ദു​ര​ന്ത​ത്തി​ന് നാ​ളെ മൂ​ന്ന് വ​ര്‍​ഷം.2017 ന​വം​ബ​ര്‍ 29 ന് ​രാ​ത്രി​യോ​ടെ​യാ​ണ് ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള തീ​ര​ത്ത് ഓ​ര്‍​ക്കാ​പ്പു​റ​ത്ത് ആ​ഞ്ഞു വീ​ശി​യ​ത്. നി​സ​ഹാ​യ​രാ​യ ജ​ന​ക്കൂ​ട്ട​വും പ​ക​ച്ചു പോ​യ ഭ​ര​ണ​കൂ​ട​വും ഊ​ര്‍​ജം വീ​ണ്ടെ​ടു​ത്ത​പ്പോ​ഴേ​ക്കും നൂ​റി​ലേ​റെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ന്‍ ക​ട​ല്‍ ക​വ​ര്‍​ന്നി​രു​ന്നു. മ​രി​ച്ച​വ​രു​ടെ​യും കാ​ണാ​താ​യ​വ​രു​ടെ​യും ക​ണ​ക്കെ​ടു​പ്പു ന​ട​ത്തി ന​ഷ്ട​പ​രി​ഹാ​ര​മെ​ന്ന ജീ​വ​ന്റെ വി​ല​യും അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യെ​ങ്കി​ലും ഉ​റ്റ​വ​രും ഉ​ട​യ​വ​രും ന​ഷ്ട​പ്പെ​ട്ട ക​ട​ലി​ന്‍റെ മ​ക്ക​ളു​ടെ ക​ണ്ണീ​ര്‍ ഇ​പ്പോ​ഴു​മു​ണ​ങ്ങി​യി​ട്ടി​ല്ല.

ന​വം​ബ​ര്‍ 29 ന് ​വൈ​കു​ന്നേ​രം മു​ത​ല്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ കാ​റ്റ് ത​നി​രൂ​പം പു​റ​ത്തെ​ടു​ത്തി​രു​ന്നു. ജി​ല്ല​യി​ല്‍ ഏ​റ്റ​വു​മ​ധി​കം വ​ള്ള​മി​റ​ക്കു​ന്ന വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് നി​ന്ന് ഉ​ള്‍​ക്ക​ട​ലി​ല്‍ വൈ​കു​ന്നേ​രം മീ​ന്‍ പി​ടി​ക്കാ​ന്‍ പു​റ​പ്പെ​ട്ട പ​ല​രും കാ​റ്റി​ന്‍റെ ശ​ക്തി നേ​രി​ട്ട​റി​ഞ്ഞു. എ​ന്നാ​ല്‍ കാ​റ്റി​ന്‍റെ ശ​ക്തി കൂ​ടി​യ​തോ​ടെ പ​ല​രും മീ​ന്‍ പി​ടി​ത്ത​മു​പേ​ക്ഷി​ച്ച് പു​ല​ര്‍​ച്ചെ​യോ​ടെ തീ​ര​മ​ണ​ഞ്ഞു. ഇ​വ​ര്‍ കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ച്ചെ​ങ്കി​ലും വ​രാ​നി​രി​ക്കു​ന്ന വ​ന്‍ ദു​ര​ന്ത​മ​റി​യാ​തെ അ​ന്ന​ത്തി​നു​ള്ള വ​ക തേ​ടി നി​ര​വ​ധി പേ​ര്‍ പ​തി​വ് പോ​ലെ ക​ട​ലി​ല്‍ ഇ​റ​ങ്ങി. കാ​റ്റ് വ​രു​ത്തു​ന്ന പ്ര​തി​ബ​ന്ധ​ങ്ങ​ള്‍ ത​ര​ണം ചെ​യ്ത​വ​ര്‍ ഉ​ള്‍​ക്ക​ട​ല്‍ ല​ക്ഷ്യ​മാ​ക്കി വ​ള്ള​മോ​ടി​ച്ചു. 30 ന് ​രാ​വി​ലെ പ​ത്തോ​ടെ ക​ട​ലി​ന്‍റെ സ്വ​ഭാ​വം​പാ​ടെ മാ​റി. വീ​ശി​യ​ടി​ച്ച കാ​റ്റി​ന്‍റെ മു​ര​ള്‍​ച്ച​ക്കൊ​പ്പം ആ​കാ​ശം മു​ട്ടെ ഉ​യ​ര്‍​ന്നു പൊ​ങ്ങി​യ കൂ​റ്റ​ന്‍ തി​ര​മാ​ല​ക​ള്‍ ക​ണ്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പേ​ടി​ച്ച​ര​ണ്ട് നാ​ലു​പാ​ടും പാ​ഞ്ഞു.

അ​ല​റി​യ​ടി​ച്ചെ​ത്തി​യ കൂ​റ്റ​ന്‍ തി​ര​മാ​ല​ക​ളു​ടെ പി​ടി​യി​ല്‍ നി​ന്ന് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട് തീ​ര​ത്ത​ണ​ഞ്ഞ​വ​ര്‍ ക​ട​ലി​ന്റെ ഭീ​തി​പ്പെ​ടു​ത്തു​ന്ന സ്വ​ഭാ​വം വി​വ​രി​ച്ച​തോ​ടെ തീ​ര​ത്ത് നി​ല​വി​ളി​ക​ളു​യ​ര്‍​ന്നു. അ​ധി​കൃ​ത​ര്‍ ഉ​ണ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​റ​ങ്ങു​ന്ന​തി​നി​ട​യി​ല്‍ വി​ഴി​ഞ്ഞം, പൂ​വാ​ര്‍ ,അ​ടി​മ​ല ത്തു​റ, പു​ല്ലു​വി​ള, പൂ​ന്തു​റ, പൊ​ഴി​യൂ​ര്‍, അ​ഞ്ചു​തെ​ങ്ങ്, മു​ത​ല​പ്പൊ​ഴി ഉ​ള്‍​പ്പെ​ടെ​യു​ള്ള തീ​ര​ങ്ങ​ളി​ല്‍ നി​ന്ന് പോ​യ നി​ര​വ​ധി പേ​രെ ക​ട​ല്‍ മു​ക്കി​ത്താ​ഴ്ത്തി. ത​ക​ര്‍​ന്ന​ടി​ഞ്ഞ വ​ള്ള​ങ്ങ​ളി​ല്‍ പി​ടി​ച്ച് കി​ട​ന്ന് മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട നി​ര​വ​ധി പേ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം വൈ​കി​യ​തോ​ടെ മ​ര​ണ​ക്ക​യ​ത്തി​ലേ​ക്ക് താ​ഴ്ന്നു പോ​യി. നി​രാ​ശ​യി​ലാ​യ ചി​ല​രെ ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം അ​ധി​കൃ​ത​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി.​
ഓ​രോ മൃ​ത​ദേ​ഹ​ങ്ങ​ളും ക​ര​ക്കെ​ത്തി​ക്കു​മ്പോ​ഴു​ണ്ടാ​യ കൂ​ട്ട നി​ല​വി​ളി​ക്കും ക​ര​ള​ലി​യി​ക്കു​ന്ന രം​ഗ​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ വേ​ലി​യേ​റ്റ​വു​മു​ണ്ടാ​യി. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​രാ​ജ​യ​വും ര​ക്ഷാ സം​വി​ധാ​ന​ത്തി​ന്റെ വ​ന്‍ പോ​രാ​യ്മ​ക​ളും എ​ല്ലാം ക​ട​ലി​ന്‍റെ മ​ക്ക​ള്‍ എ​ണ്ണ​മി​ട്ടു നി​ര​ത്തി.​മ​ന​സു ത​ള​ര്‍​ന്ന​വ​രെ ആ​ശ്വാ​സി​പ്പി​ക്കാ​നും രോ​ഷാ​ഗ്നി ത​ണു​പ്പി​ക്കാ​നും എ​ത്തി​യ​വ​ര്‍ ക​ട​ലി​ന്‍റെ മ​ക്ക​ളു​ടെ സു​ര​ക്ഷ​ക്കാ​യു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തു.
എ​ന്നാ​ല്‍ മ​ഹാ​ദു​ര​ന്ത​ത്തി​ന് മൂ​ന്നാ​ണ്ട് തി​ക​യു​മ്പോ​ഴും പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യു​ള്ള പ​ദ്ധ​തി​ക​ളൊ​ന്നും പൂ​ര്‍​ണ തോ​തി​ല്‍ വെ​ളി​ച്ചം ക​ണ്ടി​ല്ല.

എ​ല്ലാം ത​ക​ര്‍​ത്തെ​റി​ഞ്ഞ ഓ​ഖി​യു​ടെ വ​ര​വ് വ​രെ അ​ന​ങ്ങാ​തി​രു​ന്ന അ​ധി​കൃ​ത​ര്‍ മു​ന്ന് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ അ​ഞ്ഞൂ​റോ​ളം ത​വ​ണ കാ​റ്റി​നെ​യും ക​ട​ലി​നെ​യും കു​റി​ച്ചു​ള്ള അ​പ​ക​ട മു​ന്ന​റി​യി​പ്പു​ക​ള്‍ ന​ല്‍​കി. ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ൻന്‍റെ ശ​ക്തി നേ​രി​ല്‍ അ​നു​ഭ​വി​ച്ച​റി​ഞ്ഞ​വ​രി​ല്‍ പ​ല​രും ഇ​നി​യൊ​രു ദു​ര​ന്തം കാ​ണാ​നു​ള്ള കെ​ല്‍​പ്പി​ല്ലാ​തെ തൊ​ഴി​ലും ഉ​പേ​ക്ഷി​ച്ചു.ര​ണ്ട് ദി​വ​സം മു​ന്‍​പ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വീ​ശി​യ​ടി​ച്ച് നാ​ശം വി​ത​ച്ച നി​വാ​ര്‍ ചു​ഴ​ലി​ക്കാ​റ്റും ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ള്ളാ​ന്‍ സാ​ധ്യ​ത​യു​ള്ള ന്യൂ​ന​മ​ര്‍​ദ​ത്തെ കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു​മെ​ല്ലാം തീ​ര​ദേ​ശ ജ​ന​ത​യു​ടെ ഉ​ള്ളി​ല്‍ ഇ​പ്പോ​ഴും ച​ങ്കി​ടി​പ്പേ​റ്റു​ക​യാ​ണ്.