പാ​ത​യോ​ര​ത്തും വ​ന​മേ​ഖ​ല​യി​ലും മാ​ലി​ന്യം ത​ള്ളു​ന്നു
Sunday, November 29, 2020 11:58 PM IST
പാ​ലോ​ട് : ജ​ന​സാ​ന്ദ്ര​മാ​യ സ്ഥ​ല​ങ്ങ​ളി​ലും വ​ഴി​വ​ക്കി​ലും വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​ഴി​മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി. ചു​ള്ളി​മാ​നൂ​ര്‍- കു​റു​പു​ഴ റോ​ഡി​ലാ​ണ് മാ​ലി​ന്യം കൊ​ണ്ടു​ള്ള ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്.​മാ​ലി​ന്യം സം​സ്ക​ര​ണ സം​വി​ധാ​ന​മി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ഴി​ക്ക​ട​ക​ളാ​ണ് ജ​ന​ജീ​വി​ത​ത്തി​നു ഭീ​ഷ​ണി​യാ​യി​മാ​റി​രി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
രാ​ത്രി കാ​ല​ങ്ങ​ളി​ലാ​ണ് കോ​ഴി​മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തെ​ന്നും ഇ​വ​രെ ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.
അ​റ​വ് ശാ​ല​സം​ബ​ന്ധി​ച്ചും കോ​ഴി​ക്ക​ട​ക​ളു​ടെ ന​ട​ത്തി​പ്പി​നെ കു​റി​ച്ചും പ​ഞ്ചാ​യ​ത്ത് രാ​ജി​ല്‍ വ്യ​ക്ത​മാ​യ നി​ബ​ന്ധ​ന​ക​ള്‍ ഉ​ണ്ട്. ഒ​രു കോ​ഴി​ക്ക​ട​യ്ക്ക് ലൈ​സ​ന്‍​സ് കൊ​ടു​ക്ക​ണ​മെ​ങ്കി​ല്‍ അ​വ​യു​ടെ മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​ത് എ​വി​ടെ​യാ​ണ​ന്ന് പ​ഞ്ചാ​യ​ത്തി​നെ ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. എ​ന്നാ​ല്‍ ഗ്രാ​മ​ങ്ങ​ളി​ലും പ്ര​ധാ​ന ക​വ​ല​ക​ളി​ലും ഒ​റ്റ​മു​റി​യു​ള്ള​ക​ട​ക​ളാ​ണ് പൗ​ള്‍​ട്രി​ഫാ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് .
മാ​ലി​ന്യം മ​റ​വ് ചെ​യ്യാ​ന്‍ മി​ക്ക​ക​ട​ക​ളി​ലും സൗ​ക​ര്യം ചെ​യ്തി​ട്ടി​ല്ല. ചാ​ക്കു​ക​ളി​ല്‍ കെ​ട്ടി​വ​യ്ക്കു​ന്ന മാ​ലി​ന്യം രാ​ത്രി​യു​ടെ മ​റ​വി​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു പോ​യി ഉ​ള്‍ വ​ന​ങ്ങ​ളി​ല്‍ ത​ള്ളു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കു​റു​പു​ഴ, വ​ലി​യ​താ​ന്നി​മൂ​ട് വ​ള​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചാ​ക്കി​ല്‍ കെ​ട്ടി​യ മാ​ലി​ന്യം വ​ഴി​യ​രി​കി​ല്‍ കൊ​ണ്ടി​ട്ടി​രി​ക്കു​ന്ന​തി​നാ​ല്‍ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് പ​രാ​തി​യു​ണ്ട്.
വി​വാ​ഹ​മ​ണ്ഡ​പ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യ​വും ഇ​വി​ടെ ത​ള്ളു​ന്ന​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു .