യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക: സ​ന്പൂ​ർ​ണ ശു​ചി​ത്വ പ​ദ്ധ​തി ന​ട​പ്പാ​ക്കും
Wednesday, December 2, 2020 12:23 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​ൻ ഭ​ര​ണം ല​ഭി​ച്ചാ​ൽ ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള​തും ജ​ന​സൗ​ഹാ​ർ​ദ​പ​ര​വു​മാ​യ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി.
ലോ​ക​നി​ല​വാ​ര​മു​ള്ള റോ​ഡു​ക​ളും ന​ട​പ്പാ​ത​ക​ളും തെ​ര​ഞ്ഞെ​ടു​ത്ത മേ​ഖ​ല​ക​ളി​ൽ വാ​ക്ക് വേ ​സം​വി​ധാ​ന​വും ന​ട​പ്പാ​ക്കും. എ​ല്ലാ ന​ഗ​ര​വാ​സി​ക​ൾ​ക്കും സ​ന്പൂ​ർ​ണ സൗ​ജ​ന്യ ആ​രോ​ഗ്യ​പ​രി​ര​ക്ഷാ പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കും. പൊ​തു​ജ​നാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ ഹൈ​ടെ​ക് ആ​ക്കും. മു​ഴു​വ​ൻ പൊ​തു​ജ​നാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ തു​ട​ങ്ങും.
100 വാ​ർ​ഡു​ക​ളി​ലും ഭ​ക്ഷ​ണ​ശാ​ല തു​റ​ന്ന് മി​ത​മാ​യ നി​ര​ക്കി​ൽ ഭ​ക്ഷ​ണം ന​ൽ​കും. എ​ല്ലാ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും സൗ​ജ​ന്യ ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം ന​ൽ​കും.​ക​ഴ​ക്കൂ​ട്ടം,ത​ല​സ്ഥാ​ന ന​ഗ​രി​യു​ടെ പ​ര​ന്പ​രാ​ഗ​ത വി​ശ്വാ​സ സാ​ഹോ​ദ​ര്യം ഉൗ​ട്ടി​ഉ​റ​പ്പി​ക്കാ​ൻ മ​ത​സാ​ഹോ​ദ​ര്യ സ​ർ​ക്യൂ​ട്ട് ന​ട​പ്പി​ലാ​ക്കു തു​ട​ങ്ങി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പ്ര​ക​ട​ന പ​ത്രി​ക​യി​ലു​ണ്ട്. ന​ഗ​ര​സ​ഭ​യി​ലെ ക​ഴി​ഞ്ഞ 25 വ​ർ​ഷ​ത്തെ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​നെ​തി​രാ​യ കു​റ്റ​പ​ത്രം ച​ട​ങ്ങി​ൽ പ്ര​കാ​ശി​പ്പി​ച്ചു. ഡി​സി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ പ്ര​ക​ട​ന പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്തു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​കെ. വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. കെ​പി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് ടി.​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, എം​എ​ൽ​എ​മാ​രാ​യ വി.​എ​സ്.​ശി​വ​കു​മാ​ർ, എം.​വി​ൻ​സ​ന്‍റ്, എ​ന്നി​വ​രും കെ.​മോ​ഹ​ൻ​കു​മാ​ർ, മു​ൻ​മ​ന്ത്രി ബാ​ബു​ദി​വാ​ക​ര​ൻ, ബീ​മാ​പ​ള​ളി റ​ഷീ​ദ് തു​ട​ങ്ങി​യ​വ​രും പ്ര​സം​ഗി​ച്ചു.