ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക ജ​നു​വ​രി 20ന്
Wednesday, December 2, 2020 11:32 PM IST
മ​ഞ്ചേ​രി : സം​സ്ഥാ​ന നി​യ​മ​സ​ഭ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി പു​തി​യ ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക 2021 ജ​നു​വ​രി 20ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. 2021 ജ​നു​വ​രി ഒ​ന്നി​ന് 18 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്ന​വ​ർ​ക്കു വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പു​തി​യ​താ​യി പേ​ര് ചേ​ർ​ക്കാ​നും നി​ല​വി​ലു​ള്ള വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ആ​ക്ഷേ​പ​മു​ള്ള​വ​ർ​ക്കു പ​രാ​തി ന​ൽ​കാ​നും ഈ ​മാ​സം 31 വ​രെ അ​വ​സ​ര​മു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ 16ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക പ​ല രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും കൈ​പ്പ​റ്റി​യി​ട്ടി​ല്ല.
ഏ​റ​നാ​ട്, മ​ഞ്ചേ​രി, മ​ല​പ്പു​റം അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലു​ൾ​പ്പെ​ട്ട അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ഇ​വ ഉ​ട​ൻ കൈ​പ്പ​റ്റ​ണ​മെ​ന്ന് റ​വ​ന്യൂ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.