പ്ലാ​സ്മ​ദാ​ന ക്യാ​ന്പ് ന​ട​ത്തി
Wednesday, December 2, 2020 11:33 PM IST
ക​രു​വാ​ര​കു​ണ്ട്; ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള ക​രു​വാ​ര​ക്കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ യൂ​ണി​റ്റും ത​രി​ശ് ചൈ​ത​ന്യ ക്ല​ബ്ബും ചേ​ർ​ന്ന് പ്ലാ​സ്മ ദാ​ന ക്യാ​ന്പ് ന​ട​ത്തി. പു​ന്ന​ക്കാ​ട് ജി​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന ക്യാ​ന്പ് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ​ക്ട​ർ മ​ഞ്ജു കെ.​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് 19 സു​ഖ​പ്പെ​ട്ട വ്യ​ക്തി​ക​ളു​ടെ ര​ക്ത​ത്തി​ലെ പ്ലാ​സ്മ ഉ​പ​യോ​ഗി​ച്ച് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന രീ​തി​യാ​ണ് കോ​ണ്‍​വ​ല​സ​ന്‍റ് പ്ലാ​സ്മ തെ​റാ​പ്പി എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്.
ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളി​ൽ പോ​ലും ഈ ​ചി​കി​ത്സ ഫ​ലം ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ്ട​ത്ത​ലു​ക​ൾ.​ഇ​തേ തു​ട​ർ​ന്ന് മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ക്ത ബാ​ങ്കി​ലേ​ക്കാ​ണ് ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള ക​രു​വാ​ര​ക്കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ യൂ​ണി​റ്റും, ത​രി​ശ് ചൈ​ത​ന്യ ക്ല​ബ്ബും ചേ​ർ​ന്ന് പ്ലാ​സ്മ ദാ​ന ക്യാ​ന്പ് ന​ട​ത്തി​യ​ത്. 44 ആ​ളു​ക​ളാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​ത്. ബി​ഡി​കെ പ്ര​വ​ർ​ത്ത​ക​രാ​യ ഗി​രീ​ഷ് അ​ങ്ങാ​ടി​പ്പു​റം, ഷ​ഹ​ല ക​രു​വാ​ര​ക്കു​ണ്ട് ,എ.​ഷാ​ജ​ഹാ​ൻ, ഇ​ഖ്ബാ​ൽ കാ​ളി​കാ​വ്, ചൈ​ത​ന്യ ക്ല​ബ്ബ് പ്ര​വ​ർ​ത്ത​ക​രാ​യ ടി.​പി.​ഷ​ബീ​ർ, ടി.​പി.​ഷി​യാ​സ്, സി.​എ​സ്.​മ​ൻ​സൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.