ക​രു​വാ​ര​കു​ണ്ടി​ന്‍റെ ച​രി​ത്രഗ്ര​ന്ഥം വി​ത​ര​ണം തു​ട​ങ്ങി
Saturday, December 5, 2020 12:45 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ടി​ന്‍റെ സ​മ​ഗ്ര​ച​രി​ത്ര ഗ്ര​ന്ഥം വി​ത​ര​ണം തു​ട​ങ്ങി. ആ​ദ്യ​പ​തി​പ്പ് ഗ്ര​ന്ഥ​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​ർ ജി.​സി.​കാ​ര​യ്ക്ക​ൽ വാ​ക്കോ​ട് മൊ​യ്തീ​ൻ കു​ട്ടി ഫൈ​സി​ക്ക് ന​ൽ​കി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു. കാ​ലം ദേ​ശം മു​ദ്ര​ക​ൾ എ​ന്ന പേ​രി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് ഗ്ര​ന്ഥം ത​യാ​റാ​ക്കി​യ​ത്. ക​രു​വാ​ര​ക്കു​ണ്ടി​ന്‍റെ സ​മ​ഗ്ര​മാ​യ ച​രി​ത്രം ഉ​ൾ​കൊ​ള്ളി​ച്ച് ത​യ്യാ​റാ​ക്കി​യ കാ​ലം ദേ​ശം മു​ദ്ര​ക​ൾ എ​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ പ്ര​കാ​ശ​നം ക​ഴി​ഞ്ഞ മാ​സം ന​ട​ന്നി​രു​ന്നു. ഇ​തി​ന്‍റെ വി​ത​ര​ണ​ത്തി​നാ​ണ് വെ​ള്ളി​യാ​ഴ്ച്ച തു​ട​ക്ക​മാ​യ​ത്. വാ​യ​ന​ശാ​ല​ക​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ, സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യി​ലേ​ക്ക് ഗ്ര​ന്ഥം എ​ത്തി​ക്കും. വി​ത​ര​ണ ച​ട​ങ്ങി​ൽ പി.​ശൗ​ക്ക​ത്ത​ലി, സ​മ​ദ്, വി.​എ​സ്.​എം ക​ബീ​ർ, ഒ.​പി.​ഇ​സ്മാ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.