പ്രീ​മാ​രി​റ്റ​ൽ കൗ​ണ്‍​സ​ലിം​ഗ് സ​മാ​പി​ച്ചു
Monday, January 18, 2021 12:06 AM IST
മ​ല​പ്പു​റം: ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൊ​ണ്ടോ​ട്ടി ഇ​എം​ഇ​എ കോ​ള​ജി​ൽ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ച​തു​ർ​ദി​ന പ്രീ​മാ​രി​റ്റ​ൽ കൗ​ണ്‍​സി​ലിം​ഗ് കോ​ഴ്സ് സ​മാ​പി​ച്ചു. സ​മാ​പ​ന ഉ​ദ്ഘാ​ട​നം ഇ​എം​ഇ​എ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​സി.​പി.​അ​യൂ​ബ് നി​ർ​വ​ഹി​ച്ചു.
നാ​ലു ദി​വ​സം നീ​ണ്ടു​നി​ന്ന കോ​ഴ്സി​ൽ ദാ​ന്പ​ത്യ​ജീ​വി​തം മു​ന്നൊ​രു​ക്ക​ങ്ങ​ൾ, വി​വാ​ഹ നി​യ​മ​ത്തി​ലെ സ​ദാ​ചാ​ര വ​ശ​ങ്ങ​ൾ, ദ​ന്പ​തി​ക​ളു​ടെ മ​ന​സും ശ​രീ​ര​വും, ദാ​ന്പ​ത്യ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​ര​വും, സ​ന്തു​ഷ്ട കു​ടും​ബ ജീ​വി​ത​ത്തി​ലെ ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ, ദാ​ന്പ​ത്യ​ത്തി​ൽ അ​റി​ഞ്ഞി​രി​ക്കേ​ണ്ട നി​യ​മ​വ​ശ​ങ്ങ​ൾ തു​ട​ങ്ങി പ​ത്തോ​ളം വി​ഷ​യ​ങ്ങ​ളി​ലാ​ണ് ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. കോ​ള​ജി​ലെ വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ൽ നി​ന്നാ​യി 50ൽ ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ കോ​ഴ്സി​ൽ പ​ങ്കെ​ടു​ത്തു. നാ​ലാ​മ​ത്തെ ബാ​ച്ചാ​ണ്് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ൽ കോ​ള​ജ് ഐ​ക്യു​എ​സി കോ​ഡി​നേ​റ്റ​ർ ഡോ.​ഇ​ബ്രാ​ഹിം ചോ​ല​ക്ക​ൽ, കൗ​ണ്‍​സ​ലി​ങ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ല​ഫ്റ്റ​ന​ന്‍റ് അ​ബ്ദു​ൽ റ​ഷീ​ദ്, സ്റ്റു​ഡ​ന്‍റ് കോ​ഡി​നേ​റ്റ​ർ ശാ​സ് ശാ​ഹു​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.