‌ല​യ​ൺ​സ് ക്ല​ബിന്‍റെ ​സേ​വ​ന പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, January 22, 2021 12:36 AM IST
മ​ഞ്ചേ​രി : കോ​ട​തി ഹാ​ളി​ല്‍ പ്ര​തി​യും വാ​ദി​യും കൂ​ടെ വ​ന്ന​വ​രും ത​മ്മി​ല്‍ കൂ​ട്ട​ത്ത​ല്ല്. കോ​ട​തി ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വെ​ച്ച് മു​ന്‍​സി​ഫ് ആ​ര്‍. കെ. ​ര​മ ചേം​ബ​റി​ലേ​ക്ക് പോ​യി. ഇ​ന്ന​ലെ പ​ക​ല്‍ 11 ന് ​മ​ഞ്ചേ​രി മു​ന്‍​സി​ഫ് കോ​ട​തി​യി​ലാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്.
എ​ട​വ​ണ്ണ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട ചെ​മ്പ​ക്കു​ത്ത് ക​ല്ലു​വെ​ട്ടി​ക്കു​ഴി​യി​ല്‍ അ​ബ്ദു​ൾ ഗ​ഫൂ​റി​ന്‍റെ ഭാ​ര്യ​മാ​ര്‍ ത​മ്മി​ലു​ള്ള കേ​സ് ഇ​ന്ന​ലെ കോ​ട​തി വി​ചാ​ര​ണ​യ്ക്കു വ​ച്ചി​രു​ന്നു. കേ​സ് വി​ളി​ച്ച​യു​ട​നെ പ​രാ​തി​ക്കാ​രി​യാ​യ ര​ണ്ടാം ഭാ​ര്യ പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ര്‍ സ്വ​ദേ​ശി ആ​യി​ഷ (40) കോ​ട​തി ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. ആ​യി​ഷ​യോ​ടൊ​പ്പം മ​ക​ളു​മു​ണ്ടാ​യി​രു​ന്നു. ഈ ​സ​മ​യം കോ​ട​തി ഹാ​ളി​ല്‍ ക​യ​റി​യ ആ​ദ്യ ഭാ​ര്യ പി. ​വി. സ​ജ്‌​ന(47)​യും സ​ജ്‌​ന​യു​ടെ നി​ല​വി​ലെ ഭ​ര്‍​ത്താ​വാ​യ മു​ഹ​മ്മ​ദ് നി​യാ​സും (44) ആ​യി​ഷ​യെ​യും മ​ക​ളെ​യും ശ​കാ​രി​ക്കു​ക​യും ക​യ്യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ അ​ബ്ദു​ൾ ഗ​ഫൂ​റി​ന്‍റെ സ​ഹോ​ദ​ര​ന്മാ​രാ​യ അ​യ്യൂ​ബ് ഖാ​ന്‍ (47), മു​ജീ​ബ് (45) എ​ന്നി​വ​ര്‍ ഇ​ട​പെ​ട്ടു. തു​ട​ർ​ന്ന് കോ​ട​തി ഹാ​ളി​ലും വ​രാ​ന്ത​യി​ലും കൂ​ട്ട​ത്ത​ല്ലാ​യി. അ​ടി​പി​ടി​യി​ല്‍ ഇ​രു​കൂ​ട്ട​ര്‍​ക്കും പ​രി​ക്കു​ണ്ട്. അ​ഭി​ഭാ​ഷ​ക​രും പോ​ലീ​സു​കാ​രും ചേ​ര്‍​ന്നാ​ണ് ഇ​വ​രെ പി​ടി​ച്ചു മാ​റ്റി കോ​ട​തി​ക്ക് പു​റ​ത്താ​ക്കി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ മ​ഞ്ചേ​രി ഗ​വ​.മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ദു​ബാ​യി​ല്‍ വ​ച്ചാ​ണ് അ​ബ്ദു​ൾ ഗ​ഫൂ​ര്‍ ആ​ന്‍​സി​യെ​ന്ന യു​വ​തി​യെ മ​ത​പ​രി​വ​ര്‍​ത്ത​നം ന​ട​ത്തി ആ​യി​ഷ​യാ​ക്കി വി​വാ​ഹം ക​ഴി​ച്ച​ത്. പി​ന്നീ​ട് നാ​ട്ടി​ലെ​ത്തി​യ അ​ബ്ദു​ൾ ഗ​ഫൂ​ര്‍ 2016 മേയ് ഒ​ന്നി​ന് കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു.
ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള കേ​സ് ന​ട​ന്നു വ​രി​ക​യാ​ണ്. അ​ബ്ദു​ല്‍ ഗ​ഫൂ​റി​ന്‍റെ സ്വ​ത്തി​ല്‍ അ​വ​കാ​ശ​മു​ന്ന​യി​ച്ച് ആ​യി​ഷ​യും മ​ക​ളും കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.
സ​ജ്‌​ന, മു​ഹ​മ്മ​ദ് നി​യാ​സ് എ​ന്നി​വ​ര്‍​ക്കൊ​പ്പം പി. ​വി. മു​ഹ​മ്മ​ദ​ലി(60), ഹി​ഷാം (24) എ​ന്നി​വ​ര്‍​ക്കെ​തി​രെ ആ​യി​ഷ മ​ഞ്ചേ​രി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. മ​ഞ്ചേ​രി എ​സ്ഐ​യെ വി​ളി​ച്ചു വ​രു​ത്തി​യ മു​ന്‍​സി​ഫ് പ​രാ​തി ന​ല്‍​കി കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു.