വ​ധ​ശ്ര​മക്കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ
Monday, March 1, 2021 11:45 PM IST
പാ​ണ്ടി​ക്കാ​ട്: യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ മു​ങ്ങി ന​ട​ന്ന പ്ര​തി​യെ പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി. ആ​മ​ക്കാ​ട് സ്വ​ദേ​ശി പാ​ല​പ്ര സി​യാ​ദി (28)നെ​യാ​ണ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ അ​മൃ​ത​രം​ഗ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. 2020 സെ​പ്റ്റം​ബ​ർ 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​മ​ക്കാ​ട് വ​ച്ചു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ സി​യാ​ദ് കി​ഴ​ക്കു​പ​റ​ന്പ​ൻ ഹ​ഖ് എ​ന്ന യു​വാ​വി​നെ ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. കു​ത്തേ​റ്റ ഹ​ഖി​ന് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി ആ​റു മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​കു​ന്ന​ത്.
പ്ര​തി​യു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി​യും ഇ​വി​ടെ നി​ന്നു ക​ണ്ടെ​ടു​ത്തു. സ്വ​ർ​ണ പ​ണ​യ വാ​യ്പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ണ്ടി​ക്കാ​ട്ടെ ഫാ​ത്തി​മ ജ്വ​ല്ല​റി​യി​ൽ നി​ന്നു പ​ത്തു ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ലും സി​യാ​ദ് പ്ര​തി​യാ​ണ്. ഈ ​കേ​സി​ലെ മ​റ്റു ര​ണ്ടു പേ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.
ഇ​തി​നു പു​റ​മെ മ​ണ​ൽ​ക​ട​ത്ത് ഉ​ൾ​പ്പെ​ടെ എ​ട്ടു കേ​സി​ലും സി​യാ​ദ് പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ ഇ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ അ​മൃ​ത​രം​ഗ​നെ കൂ​ടാ​തെ എ​സ്ഐ​മാ​രാ​യ എ.​അ​ബ്ദു​ൾ സ​ലാം, അ​ബ്ദു​ൾ റ​ഷീ​ദ്, സി​പി​ഒ​മാ​രാ​യ ഹാ​രി​സ് മ​ഞ്ചേ​രി, സി.​എ​ച്ച്.​ഹൈ​ദ​ർ അ​ലി എ​ന്നി​വ​രാ​ണ് തെ​ളി​വെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.