ന​വീ​ക​രി​ച്ച കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, March 1, 2021 11:46 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​വും ലൈ​ബ്ര​റി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​ത്തി​ന്‍റെ ക​ലാ​കാ​യി​ക മു​ന്നേ​റ്റ​ത്തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച കോ​സ്മോ പോ​ളി​റ്റ​ൻ ക്ല​ബി​ന്‍റെ ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച നാ​ലു​നി​ല കെ​ട്ടി​ട​മാ​ണ് ഭ​ക്ഷ്യ​ക​മ്മീ​ഷ​ൻ അം​ഗം വി. ​ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ​ത​ത്. ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ എ. ​പ്ര​വീ​ണ്‍ അ​ധ്യ​ക്ഷ​ത വഹിച്ചു. സെ​ക്ര​ട്ട​റി ജി. ​ര​വീ​ന്ദ്ര​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മാ​ങ്ങോ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ, വേ​ണു പാ​ലൂ​ർ, എ.​കെ ശ്രീ​ധ​ര​ൻ, എം.​എം മു​സ്ത​ഫ, നെ​ച്ചി​യി​ൽ മ​ൻ​സൂ​ർ, യു. ​സു​ൽ​ഫി​ക്ക​ർ അ​ലി​ഖാ​ൻ, മ​ണ്ണി​ൽ ഹ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് വെ​ള്ളാ​ട്ട് മോ​ഹ​ൻ സ്വാ​ഗ​ത​വും കെ.​പി റ​ഷീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.