നി​ല​ന്പൂ​രി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി; പ്ര​കാ​ശും ഷൗ​ക്ക​ത്തും പ​രി​ഗ​ണ​ന​യി​ൽ
Thursday, March 4, 2021 12:30 AM IST
നി​ല​ന്പൂ​ർ: നി​യ​മ​സ​ഭ​യ്ക്ക് നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു മ​ത്സ​രി​ക്കാ​നു​ള്ള സ്ഥാ​നാ​ർ​ഥി​യെ കു​റി​ച്ച് യു​ഡി​എ​ഫി​ൽ ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശി​ന്‍റെ പേ​രും ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്‍റെ പേ​രു​മാ​ണ് സ​ജീ​വ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.
ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യി അ​റി​യ​പ്പെ​ടു​ന്ന നി​ല​ന്പൂ​ർ മ​ണ്ഡ​ലം തി​രി​ച്ചു പി​ടി​ക്കാ​നാ​ണ് ഇ​ത്ത​വ​ണ മു​ന്ന​ണി ശ്ര​മി​ക്കു​ന്ന​ത്. മാ​ർ​ച്ച് പ​ത്തോ​ടെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ന്‍റെ അ​ന്തി​മ​ഘ​ട്ട​മാ​കും.
നി​ല​ന്പൂ​ർ സീ​റ്റി​നാ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശും സാം​സ്കാ​രി​ക സാ​ഹി​തി ചെ​യ​ർ​മാ​നും 2016-ലെ ​യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന് ഒ​ര​വ​സ​രം കൂ​ടി ന​ൽ​ക​ണ​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദു​ള്ള​ത്.
2016-ലെ ​പ​രാ​ജ​യ​ത്തി​ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ലൂ​ടെ ത​ന്നെ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും ആ​ര്യാ​ട​ൻ പ​ക്ഷ​ക്കാ​ർ വാ​ദി​ക്കു​ന്നു. അ​തേ​സ​മ​യം, വി.​വി.​പ്ര​കാ​ശി​ന് വേ​ണ്ടി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ ത​വ​നൂ​രി​ൽ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പാ​ർ​ട്ടി​യി​ൽ ഉ​ണ്ടെ​ങ്കി​ലും 33 വ​ർ​ഷ​ത്തി​ലേ​റെ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് പ്ര​തി​നി​ധീ​ക​രി​ച്ച നി​ല​ന്പൂ​ർ സീ​റ്റ് വി​ട്ട് മ​ത്സ​ര​ത്തി​ന് ത​യാ​റ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്. മ​ൽ​സ​ര രം​ഗ​ത്തു നി​ന്ന് പി​ൻ​മാ​റാ​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ പ​ദ​വി​ക​ൾ ഷൗ​ക്ക​ത്തി​ന് ന​ൽ​കാ​മെ​ന്ന് വാ​ഗ്്ദാ​ന​വു​മു​ണ്ട്.
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​ന്പൂ​ർ സീ​റ്റി​നാ​യി ശ്ര​മി​ച്ചി​രു​ന്ന വി.​വി.​പ്ര​കാ​ശി​നെ നേ​തൃ​ത്വം അ​നു​ന​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ന്ന് നേ​തൃ​ത്വ​ത്തി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച ത​നി​ക്ക് ഇ​ത്ത​വ​ണ സീ​റ്റ് ല​ഭി​ക്ക​ണ​മെ​ന്നാ​ണ് പ്ര​കാ​ശ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. മു​സ്്ലീം ലീ​ഗു​മാ​യു​ള്ള ന​ല്ല ബ​ന്ധ​വും വി.​വി.​പ്ര​കാ​ശി​നു അ​നു​കൂ​ല ഘ​ട​ക​മാ​ണ്.
മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ത്മി​നി ഗോ​പി​നാ​ഥി​ന്‍റെ പേ​രും നി​ല​ന്പൂ​രി​ലേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ത​ർ​ക്കം രൂ​ക്ഷ​മാ​യാ​ൽ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ത​ന്നെ വീ​ണ്ടും മ​ൽ​സ​രി​ക്കാ​ൻ മു​ന്നോ​ട്ടു വ​രു​മെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്.