ഇ​ന്ധ​ന-പാ​ച​ക​വാ​ത​ക​വി​ല വ​ർ​ധ​ന:​ കോൺഗ്രസ് ധ​ർ​ണ നടത്തി
Thursday, March 4, 2021 12:31 AM IST
അ​ങ്ങാ​ടി​പ്പു​റം: ഇ​ന്ധ​ന-​പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​യ്ക്കെ​തി​രേ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ദു​ർ​ഭ​ര​ണ​ത്തി​നെതിരേയും അ​ങ്ങാ​ടി​പ്പു​റം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി തി​രൂ​ർ​ക്കാ​ട് പെ​ട്രോ​ൾ പ​ന്പി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​എ​സ് അ​നീ​ഷ്, ജോ​ർ​ജ് കൊ​ള​ത്തൂ​ർ, ഷ​ഹ​ർ​ബാ​ൻ, പി.​ടി.അ​സൈ​നാ​ർ, ടി.​ഹ​രി​ദാ​സ്, ഒ​ടു​വി​ൽ അ​ഷ​റ​ഫ്, എം.​ടി കു​ര്യാ​ക്കോ​സ്, വി.​ജെ ബേ​ബി, പി.​കൃ​ഷ്ണ​കു​മാ​ർ, മു​സ്ത​ഫ പു​ത്ത​ന​ങ്ങാ​ടി, സ​തി​ശ​ൻ പെ​രി​ങ്ങ​ല, പി. ​മൊ​യ്തു, സി.​പി അ​ജി​ത്, അ​ബ്ദു​ൾ ഖാ​ദ​ർ, മാ​ത്യൂ, ഫൈ​സ​ൽ, ഏ​ബ്ര​ഹാം, കെ. ​സാ​ബു, മാ​നു വൈ​ലോ​ങ്ങ​ര, കെ.​ടി ഗീ​ത, സു​രേ​ഷ്, സി​ന്ധു, സു​ജി​ത, ഷാ​ൻ​റ്റോ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.