തെരഞ്ഞെടുപ്പ്: സൈ​ന്യം റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി
Friday, March 5, 2021 12:09 AM IST
കാ​ളി​കാ​വ് : തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നോ​ടി​യാ​യി കാ​ളി​കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പോ​ലീ​സും സൈ​ന്യ​വും സം​യു​ക്ത റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി. ചോ​ക്കാ​ട് പ്ര​ദേ​ശ​ത്തും കാ​ളി​കാ​വി​ലു​മാ​ണ് പോ​ലീ​സും ബി​എ​സ്എ​ഫ് വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്ര​മ​സ​മാ​ധാ​നം പ​രി​പാ​ലി​ക്കാ​ൻ പോ​ലീ​സ് പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ, മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​തീ​വ ജാ​ഗ്ര​ത​യാ​ണ് പു​ല​ർ​ത്തു​ന്ന​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് കാ​ളി​കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ സേ​ന​ക​ൾ റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. കാ​ളി​കാ​വ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​ഷി ജോ​സ്, എ​സ്ഐ ടി.​പി മു​സ്ത​ഫ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പെ​ട​യ​ന്താ​ളി​ൽ നി​ന്നു ആ​ന​ക്ക​ല്ല് വ​രെ​യും കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ പു​റ്റ​മ​ണ്ണ​യി​ൽ നി​ന്നു ചെ​ങ്കോ​ട് വ​രെ​യു​മാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് പോ​ലീ​സും ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സും ചേ​ർ​ന്ന് പ്ര​ദേ​ശ​ത്തു റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി. ചി​റ​യ്ക്ക​ലി​ൽ നി​ന്നാ​രം​ഭി​ച്ച റൂ​ട്ട് മാ​ർ​ച്ച് കി​ഴ​ക്കേ​ത​ല​യി​ൽ സ​മാ​പി​ച്ചു. സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കി​ഴ​ക്കേ​ത​ല​യി​ലും തു​വൂ​രു​മാ​ണ് മാ​ർ​ച്ച് ന​ട​ത്തി. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തു​ന്ന​തി​നു​ള്ള കേ​ന്ദ്ര സം​ഘം നി​ല​ന്പൂ​രി​ലാ​ണ് ക്യാ​ന്പ് ചെ​യ്യു​ന്ന​ത്.
ബി​എ​സ്എ​ഫ് എ​സ്ഐ സോ​ള​ങ്കി, ക​രു​വാ​ര​ക്കു​ണ്ട് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ, എ​സ്ഐ​മാ​രാ​യ കെ.​എ​ഫ്.​ബാ​വ​ൻ, സു​ജി​ത്ത് മു​രാ​രി, അ​ബ്ദു​ൾ ഗ​ഫൂ​ർ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​എ​സ്ഐ അ​ല​വി ക​ണ്ണ​ൻ​കു​ഴി എ​ന്നി​വ​ർ ക​രു​വാ​ര​ക്കു​ണ്ടി​ലും തു​വു​രി​ലു​മാ​യി ന​ട​ന്ന റൂ​ട്ട് മാ​ർ​ച്ചി​നു നേ​തൃ​ത്വം ന​ൽ​കി.
നി​ല​ന്പൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ബി​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ നി​ല​ന്പൂ​രി​ലെ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​നാ​യാ​ണ് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പോ​ലീ​സി​നെ സം​സ്ഥാ​ന​ത്ത് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ബി​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം നി​ല​ന്പൂ​ർ യു​പി സ്കൂ​ളി​ന് മു​ന്നി​ൽ നി​ന്നു തു​ട​ങ്ങി ച​ന്ത​ക്കു​ന്ന് വ​രെ റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി.
ബി​എ​സ്എ​ഫ്, എ​സ്ഐ, നി​ല​ന്പൂ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ, എ​സ്ഐ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.