ത​രി​ശ് ഭൂ​മി​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളാ​ക്ക​ണം: സൗ​ഹൃ​ദ സ​ദ​സ്
Sunday, March 7, 2021 12:33 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ല​യി​ൽ ത​രി​ശാ​യി​ക്കി​ട​ക്കു​ന്ന ഭൂ​മി ക​ണ്ടെ​ത്തി കൃ​ഷി​യി​റി​ക്കാ​ൻ വ​രും സ​ർ​ക്കാ​രു​ക​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ചേ​ർ​ന്ന സൗ​ഹൃ​ദ സ​ദ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ അ​ലി​ഗ​ഢ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം നി​ല​കൊ​ള്ളു​ന്ന ഭൂ​മി​യ​ട​ക്കം ഏ​ക്ക​ർ ക​ണ​ക്കി​നു സ്ഥ​ല​ങ്ങ​ളാ​ണ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​രി​ശാ​യി​ക്കി​ട​ക്കു​ന്ന​ത്.

സ​ർ​ക്കാ​ർ പ്രോ​ത്സാ​ഹ​നം ന​ൽ​കി​യാ​ൽ ഇ​വി​ടെ​യെ​ല്ലാം പ​ച്ച​പ്പ് സ്ഥാ​പി​ക്കാ​ൻ സാ​ധി​ക്കുമെ​ന്നും സ​ദ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു കൂ​ടു​ത​ൽ സീ​റ്റു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് മ​റ്റൊ​രു ആ​വ​ശ്യം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ൽ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ജി​ല്ല​ക്ക് ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കാ​ൻ മു​ൻ​കൈയെടു​ക്ക​ണം. അ​ണ്‍ എ​യ്ഡ​ഡ് വി​ദ്യ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളോ​ടു​ള്ള വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്ക​ണം.

വ്യാ​പാ​രി​ക​ളോ​ട് സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെന്നും ​സൗ​ഹൃ​ദ സ​ദ​സ് ആ​വ​ശ്യ​പ്പെ​ട്ടു. വി​വാ​ദ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ക്കു​ന്പോ​ൾ മു​സ്ലിം​ലീ​ഗി​നെ പോ​ലെ​യു​ള്ള സം​ഘ​ട​ന​ക​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ പു​ല​ർ​ത്ത​ണം. സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ വ​നി​ത​ക​ൾ​ക്ക് പ്ര​തി​നി​ധ്യം ന​ൽ​ക​ണം. ക​രു​ത്ത​രാ​യ ജ​ന​പ്ര​തി​നി​ധി​ക​ൾ വ​ള​ർ​ന്നു വ​ര​ണം. സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

സ​മൂ​ഹ​ത്തി​നു​ത​കു​ന്ന മു​ഴു​വ​ൻ നി​ർ​ദേ​ശ​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ മു​ന്നി​ലെ​ത്താ​ൻ ശ്ര​ദ്ധി​ക്കു​മെ​ന്ന് ജാ​ഥാ നാ​യ​ക​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ന​ന്ദി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ മ​ജീ​ദ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി യു.​എ ല​ത്തീ​ഫ്, ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ, ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ, മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, സ​ലീം കു​രു​വ​ന്പ​ലം, ഉ​മ​ർ അ​റ​ക്ക​ൽ, ആ​ന​മ​ങ്ങാ​ട് മു​ഹ​മ്മ​ദ്കു​ട്ടി ഫൈ​സി, പി.​എം.​എ​സ് മൂ​സ്്, മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, എം.​ടി ഷ​റ​ഫു​ദീ​ൻ, ഹാ​രി​സ് ബി​ൻ സാ​ലിം, ച​മ​യം ബാ​പ്പു, ത​ന്ത്രി എം. ​പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​ര​പ്പാ​ട്, സ​യ്യി​ദ് സാ​ബി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഡോ. ​പി.​പി ന​സീ​ഫ്, ഫാ. ​കു​ര്യാ​ക്കോ​സ്, പാ​ലൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി.​എ​സ് മു​ര​ളീ​ധ​ര​ൻ, ജ​യ​രാ​ജ​ൻ ആ​ലി​പ്പ​റ​ന്പ്, ഫാ. ​ഗീ​വ​ർ​ഗീ​സ് മാ​ത്യു, അ​ബ്ദു​ൾ ഹ​ക്കീം ഫൈ​സി ആ​ദൃ​ശേ​രി, പു​രു​ഷോ​ത്ത​മ​ൻ ന​ന്പൂ​തി​രി, സു​ധാ​ക​ര​ൻ അ​ങ്ങാ​ടി​പ്പു​റം, കെ.​ടി.​എം.​എ സ​ലാം, ഡോ.​പി ഉ​ണ്ണീ​ൻ, അ​ബൂ​ബ​ക്ക​ർ വ​ട​ക്കാ​ങ്ങ​ര, ഡോ. ​രാം​ദാ​സ്, ഡോ. ​നി​ലാ​ർ മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.