നി​ല​ന്പൂ​രി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നം
Saturday, April 10, 2021 12:49 AM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​നാ​യി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്തി​ര യോ​ഗം ചേ​ർ​ന്നു. ഏ​പ്രി​ൽ 15 ന​കം 45 വ​യ​സ് പൂ​ർ​ത്തി​യാ​യ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ മു​ഴു​വ​ൻ പേ​ർ​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന്‍റെ ഒ​ന്നാം ഘ​ട്ടം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​ർ, എ​ഡി​എ​സ് അം​ഗ​ങ്ങ​ൾ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ന​ഗ​ര​സ​ഭ​യി​ലെ 33 വാ​ർ​ഡു​ക​ളി​ലെ​യും 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് 12, 13, 15 തി​യ​തി​ക​ളി​ലാ​യി പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കും. ഇ​തു സം​ബ​ന്ധി​ച്ച് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​വി​ഡ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.ഷി​നാ​സ് ബാ​ബു, ഡോ. ​കെ.​കെ.പ്ര​വീ​ണ, ഡോ.ലാ​ൽ പ​ര​മേ​ശ്വ​ർ എ​ന്നി​വ​ർ കോ​വി​ഡ് സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി. ഐ​എം​എ. ആ​വ​ശ്യ​മാ​യ ഡോ​ക്ട​ർ​മാ​രെ ന​ൽ​കും. സ്റ്റാ​ഫ് ന​ഴ്സു​മാ​രു​ടെ കൂ​ടു​ത​ൽ സേ​വ​നം ല​ഭി​ക്കാ​നും കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്താ​നും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ലും മാ​സ്ക്ക് ധ​രി​ക്കു​ന്ന കാ​ര്യ​ത്തി​ലും ശ്ര​ദ്ധ ചെ​ലു​ത്ത​ണം. പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്് എ​ടു​ത്ത​വ​രും ഈ ​നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്ക​ണം. കു​ത്തി​വ​യ്പ് എ​ടു​ത്താ​ലും 20 ശ​ത​മാ​നം കോ​വി​ഡ് വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​എ. ക​രീം, ആ​രോ​ഗ്യ​സ്ഥി​ര സ​മി​തി അ​ധ്യ​ക്ഷ​ൻ ക​ക്കാ​ട​ൻ റ​ഹീം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.. തു​ട​ർ​ന്ന് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഷി​നാ​സ് ബാ​ബു​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​എ.ക​രീം, ബി​ജെ​പി അം​ഗം വി​ല​യ​ക​ള​ത്തി​ൽ വി​ജ​യ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്് സ്വീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും കു​ത്തി​വ​യ്പ്് സ്വീ​ക​രി​ച്ച് കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്നും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.