ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു നി​ന്നു നീ​ക്കി; വി.​വി.പ്ര​കാ​ശ് ഇ​ന്നു ചു​മ​ത​ല​യേ​ൽ​ക്കും
Monday, April 12, 2021 12:46 AM IST
നി​ല​ന്പൂ​ർ:​ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണു​ന്ന​തി​ന് മു​ന്പേ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ ഡി​സി​സി താ​ത്കാ​ലി​ക പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു നി​ന്നു നീ​ക്കി. വി.​വി പ്ര​കാ​ശ് വീ​ണ്ടും ഡി​സി​സി പ്ര​സി​ഡ​ന്‍റാ​കും. നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി വി.​വി പ്ര​കാ​ശി​നെ പ്ര​ഖ്യാ​പി​ച്ച ശേ​ഷ​മാ​ണ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ ഡി​സി​സി​യു​ടെ താ​ത്കാ​ലി​ക പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ച​ത്. നി​ല​ന്പൂ​ർ സീ​റ്റി​നാ​യു​ള്ള വി.​വി.പ്ര​കാ​ശും ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തും വി​ട്ടു​വീ​ഴ​്ച​യി​ല്ലാ​ത്ത അ​വ​കാ​ശ വാ​ദ​വു​മാ​യി ഉ​റ​ച്ച് നി​ന്ന​തോ​ടെ ഷൗ​ക്ക​ത്തി​നു പ​ട്ടാ​ന്പി സീ​റ്റ് ന​ൽ​കി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ എ​ഐ​സി​സി ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഷൗ​ക്ക​ത്ത് വ​ഴ​ങ്ങാ​ത്ത​തി​നാ​ലാ​ണ് ഡി​സി​സി​യു​ടെ താ​ത്കാ​ലി​ക പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ൽ​കി അ​നു​ര​ജ്ഞ​ന​ത്തി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ കേ​വ​ലം ഇ​രു​പ​ത് ദി​വ​സ​ത്തി​നു ശേ​ഷം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ഷൗ​ക്ക​ത്തു​ൾ​പ്പെ​ടെ താ​ത്കാ​ലി ഡി​സി​സി പ്ര​സി​ഡ​ന്‍റുമാ​രാ​യ അ​ഞ്ചു പേ​രെ നീ​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ത​ന്നെ പ​ഴ​യ പ്ര​സി​ഡ​ന്‍റുമാ​രോ​ടു ചു​മ​ത​ല​യേ​ൽ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​മു​ണ്ട്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ അ​റി​യി​പ്പ് വ​ന്ന​തോ​ടെ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി ഷൗ​ക്ക​ത്ത് ഫെയ്സ് ​ബു​ക്ക് പോ​സ്റ്റും പു​റ​ത്തു വ​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു വ​രും​മു​ന്പു ത​ന്നെ ഷൗ​ക്ക​ത്തി​നു സ്ഥാ​നം തെ​റി​ച്ച​ത് ആ​ര്യാ​ട​ൻ ക്യാ​ന്പി​നെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.
വി.​വി.പ്ര​കാ​ശ് നി​ല​ന്പൂ​രി​ൽ നി​ന്നു വി​ജ​യി​ച്ചാ​ലും ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് തു​ട​രാ​നാ​ണ് സാ​ധ്യ​ത. 2016ലെ ​തോ​ൽ​വി​ക്ക് ശേ​ഷം മ​ണ്ഡ​ല​ത്തി​ൽ നി​റ​ഞ്ഞ് നി​ന്നു പ്ര​വ​ർ​ത്തി​ച്ച ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പാ​ർ​ട്ടി ഒ​രി​ക്ക​ൽ​കൂ​ടി അ​വ​സ​രം ന​ൽ​കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് ജി​ല്ല​യി​ൽ സ​ജീ​വ​മാ​യി​ട്ടും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു നി​ന്നു നീ​ക്കി​യ​ത് ഷൗ​ക്ക​ത്തി​നു തി​രി​ച്ച​ടി​യാ​കും.
പ്രാ​യാ​ധി​ക്യം അ​വ​ഗ​ണി​ച്ച് മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് നി​ല​ന്പൂ​രി​ൽ വി.​വി പ്ര​കാ​ശി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന​ട​ക്കം കെ​പി​സി​സി നേ​തൃ​ത്വം ന​ൽ​കി​യ വാ​ഗ്ദാ​നം പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെന്നാ​ണ് സൂ​ച​ന.