അ​ഹ​മ്മ​ദ് നി​സാ​ർ അ​നു​സ്മ​ര​ണം
Monday, April 12, 2021 12:46 AM IST
ക​രു​വാ​ര​ക്കു​ണ്ട്: സി​പി​എം തു​വൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി കെ.​സി.​അ​ഹ​മ്മ​ദ് നി​സാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി. ഐ​ഷ​മ​ഹ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ട്ടി സ്കൂ​ൾ ഉ​ദ്ഘാ​ട​ന​വും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള കെ.​സി.​അ​ഹ​മ്മ​ദ് നി​സാ​ർ സ്മാ​ര​ക എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു.
സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും തു​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റുമാ​യി​രു​ന്ന കെ.​സി.​അ​ഹ​മ്മ​ദ് നി​സാ​റി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് തു​വൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. പാ​ർ​ട്ടി സ്കൂ​ൾ ഉ​ദ്ഘാ​ട​നം, തു​വൂ​ർ വ​നി​താ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ൽ​കു​ന്ന കെ.​സി.​അ​ഹ​മ്മ​ദ് നി​സാ​ർ സ്മാ​ര​ക എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം, ക​നി​വ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പാ​ലി​യേ​റ്റീ​വി​ന് ന​ൽ​കു​ന്ന ഹൈ​ഡ്രോ​ളി​ക് ബെ​ഡി​ന്‍റെ കൈ​മാ​റ്റം എ​ന്നി​വ​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.
സി.​കെ.​നാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജ​യ​ദേ​വ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​ഗോ​പി, ഏ​രി​യ ക​മ്മി​റ്റി​യം​ഗം പി.​സു​ചി​ത്ര, എ.​നാ​രാ​യ​ണ​ൻ​കു​ട്ടി, പി.​ശി​വ​ദാ​സ​ൻ, ഒ.​വി.​ബാ​പ്പു, കെ.​പി.​നി​ജേ​ഷ്, ജ​ലീ​ൽ മ​രു​ത​ത്ത്, കെ.​സി.​അ​ഞ്ച​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.