വോ​ട്ടെ​ണ്ണ​ലി​ന് 3716 ഉ​ദ്യോ​ഗ​സ്ഥ​ർ; പ​രി​ശീ​ല​നം 22ന്
Tuesday, April 20, 2021 12:16 AM IST
മ​ല​പ്പു​റം: പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ണ്ണ​ലി​നു ജി​ല്ല​യി​ൽ നി​യ​മി​ത​രാ​യ​ത് 3716 ഉ​ദ്യോ​ഗ​സ്ഥ​ർ. 1186 മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​ർ, 1628 കൗ​ണ്ടിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ, 902 അ​സി​സ്റ്റ​ന്‍റ് കൗ​ണ്ടിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് വോ​ട്ടെ​ണ്ണ​ൽ ചു​മ​ത​ല. ജി​ല്ല​യി​ലെ 16 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും ഓ​രോ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ കൗ​ണ്ടിം​ഗി​ന് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ഒ​രു ടേ​ബി​ളി​ൽ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ടാ​കും.
സൈ​നി​ക​രു​ടെ ത​പാ​ൽ വോ​ട്ടെ​ണ്ണു​ന്ന​തി​നു മൈ​ക്രോ ഒ​ബ്സ​ർ​വ​ർ, കൗ​ണ്ടിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ, എ​ന്നി​വ​ർ​ക്ക് പു​റ​മെ ര​ണ്ട് അ​സി​സ്റ്റ​ന്‍റ് കൗ​ണ്ടിം​ഗ്് സൂ​പ്പ​ർ​വൈ​സ​ർ​മാ​രെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.
നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ടെ​ണ്ണു​ന്ന​തി​നൊ​പ്പം മ​ല​പ്പു​റം ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വി​എ​മ്മി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടു​ക​ളും എ​ണ്ണും. അ​തേ​സ​മ​യം ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ത​പാ​ൽ വോ​ട്ടു​ക​ൾ മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​ർ, കൗ​ണ്ടിം​ഗ്് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ, കൗ​ണ്ടിം​ഗ്് അ​സി​സ്റ്റ​ന്‍റു​മാ​ർ എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ മ​ല​പ്പു​റം ക​ള​ക്ടറേറ്റി​ലാ​ണ് എ​ണ്ണു​ക. വോ​ട്ടെ​ണ്ണ​ൽ ചു​മ​ത​ല​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഏ​പ്രി​ൽ 22ന് ​കേ​ന്ദ്രീ​കൃ​ത പ​രി​ശീ​ല​നം തു​ട​ങ്ങും.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ജി​ല്ലാ പ്ലാ​നിം​ഗ് സെ​ക്ര​ട്ട​റി​യ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ, മ​ല​പ്പു​റം ടൗ​ണ്‍​ഹാ​ൾ, ക​ള​ക്്ട​റേ​റ്റ്, കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ 54 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മ​റ്റി​ട​ങ്ങ​ളി​ൽ 75 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഒ​രേ സ​മ​യം പ​രി​ശീ​ല​ന ക്ലാ​സ് ന​ൽ​കു​ന്ന വി​ധ​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണ​മെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നു മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള നോ​ഡ​ൽ ഓ​ഫീ​സ​ർ സ​ജി എ​ഫ്.മെ​ൻ​ഡി​സ് പ​റ​ഞ്ഞു. പ​ക​ൽ 10 മു​ത​ൽ 11.15 വ​രെ​യും 11.30 മു​ത​ൽ 12.45 വ​രെ​യു​മാ​ണ് രാ​വി​ല​ത്തെ സെ​ഷ​ൻ. ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ 3.15 വ​രെ​യും 3.30 മു​ത​ൽ 4.45 വ​രെ​യും തു​ട​ർ​ന്നും പ​രി​ശീ​ല​നം ന​ൽ​കും. ആ​ദ്യ ഘ​ട്ട പ​രി​ശീ​ല​നം ഏ​പ്രി​ൽ 22 മു​ത​ൽ 26 വ​രെ​യാ​ണ്. ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​നം ഏ​പ്രി​ൽ 27 നും ​തു​ട​ങ്ങും.