പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ അ​തി​ഥി​ തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യി എ​ത്തു​ന്നു
Thursday, April 22, 2021 12:33 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മാ​കാ​തെ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യെ​ത്തു​ന്ന​ത് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​മ​ധ്യ​ത്തി​ലെ ന​ഗ​ര​സ​ഭാ ആ​ധു​നി​ക വ്യാ​പാ​ര സ​മു​ച്ച​യ പ​രി​സ​ര​ത്താ​ണ് തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യെ​ത്തു​ന്ന​ത്. രാ​വി​ലെ തൊ​ഴി​ല​ന്വേ​ഷി​ച്ചും വൈ​കീ​ട്ട് പ​ണി ക​ഴി​ഞ്ഞും നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ൽ ഇ​വി​ടെ ഒ​ത്തു​കൂ​ടു​ന്നു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും മാ​സ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ​യു​മാ​ണ് മി​ക്ക​വ​രും.

താ​മ​സ സ്ഥ​ല​ങ്ങ​ളി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലും വേ​ണ്ട​ത്ര മു​ൻ​ക​രു​ത​ലി​ല്ലാ​തെ ക​ഴി​യു​ന്ന ഇ​വ​ർ കൂ​ട്ട​മാ​യെ​ത്തു​ന്ന​ത് കോ​വി​ഡ് വ്യാ​പ​ന ഭീ​ഷ​ണി​യേ​റ്റു​ന്നു.

പോ​ലീ​സി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ രോ​ഗ വ്യാ​പ​ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യെ​ത്തു​ന്ന​ത്.