കോ​വി​ഡ് ബാ​ധി​ച്ച വി​ദ്യാ​ർ​ഥി​നി ആം​ബു​ല​ൻ​സി​ലെ​ത്തി പ​രീ​ക്ഷ​യെ​ഴു​തി
Friday, April 23, 2021 12:35 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് ബാ​ധി​ച്ച പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി ആം​ബു​ല​ൻ​സി​ലെ​ത്തി പ​രീ​ക്ഷ​യെ​ഴു​തി. പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പാ​താ​യ്ക്ക​ര സ്വ​ദേ​ശി​നി​യാ​യ ഹു​മാ​നി​റ്റീ​സ് ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ് ന​ഗ​ര​സ​ഭ ഏ​ർ​പ്പെ​ടു​ത്തി​യ ആം​ബു​ല​ൻ​സി​ലെ​ത്തി പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.
ബ​ന്ധു​ക്ക​ൾ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നാ​ൽ ക്വാ​റ​ന്‍റൈനി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥ​നി മൂ​ന്നു പ​രീ​ക്ഷ​ക​ൾ സാ​ധാ​ര​ണ രീ​തി​യി​ൽ എ​ഴു​തി​യി​രു​ന്നു. തു​ട​ർ​ന്നു 19ന് ​വി​ദ്യാ​ർ​ഥി​നി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ശേ​ഷി​ക്കു​ന്ന പ​രീ​ക്ഷ കൂ​ടി എ​ഴു​ത​ണ​ണ​മെ​ന്നു ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ഗ​ര​സ​ഭ ഏ​ർ​പ്പാ​ടാ​ക്കി​യ ആം​ബു​ല​ൻ​സി​ലെ​ത്തി ചൊ​വ്വാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും വി​ദ്യാ​ർ​ഥി​നി പ​രീ​ക്ഷ​യെ​ഴു​തി. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ ഉ​ള്ള​തു കാ​ര​ണം പി​പി​ഇ കി​റ്റ് ധ​രി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.മാ​സ്കും ഫേ​സ്ഷീ​ൽ​ഡും ധ​രി​ച്ചി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ. കെ. ​ഫൗ​സി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​നി​ക്ക് പ്ര​ത്യേ​ക ഇ​രി​പ്പി​ട​മൊ​രു​ക്കി സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ത്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ദി​ലീ​പ്കു​മാ​ർ എ​ന്നി​വ​ർ സ്കൂ​ളി​ലെ​ത്തി സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി.