ലേ​ലം തീയ​തി​യി​ൽ മാ​റ്റം
Friday, April 23, 2021 12:37 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് ഓ​ഫീ​സി​ൽ 27 ന് ​രാ​വി​ലെ 9.30ന് ​ന​ട​ത്താ​നി​രു​ന്ന എ​ക്സൈ​സ് ഡി​വി​ഷ​നി​ലെ വി​വി​ധ അ​ബ്കാ​രി/ എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളി​ൽ​പ്പെ​ട്ട് സ​ർ​ക്കാ​രി​ലേ​ക്കു ക​ണ്ടു​കെ​ട്ടി​യ 136 വാ​ഹ​ന​ങ്ങ​ളു​ടെ ലേ​ല ന​ട​പ​ടി കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ച​താ​യി ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷ തീയ​തി​യി​ൽ മാ​റ്റം

മ​ല​പ്പു​റം: ഗ​വ​ണ്‍​മെ​ന്‍റ് വ​നി​താ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പു​തു​പ്പ​റ​ന്പ്, കോ​ട്ട​ക്ക​ൽ, ഗ​വ​ണ്‍​മെ​ന്‍​റ് ഐ​ടി​ഐ അ​രീ​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ 23 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന വ​യ​ർ​മാ​ൻ പ്രാ​യോ​ഗി​ക പ​രീ​ക്ഷ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് മാ​റ്റി​വ​ച്ച​താ​യി മ​ല​പ്പു​റം ജി​ല്ലാ ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. പു​തു​ക്കി​യ തി​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

മ​ല​പ്പു​റം: തി​രൂ​ർ- താ​ഴെ​പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ തി​രൂ​ർ-​പൊ​ന്നാ​നി പു​ഴ​യു​ടെ വ​ശ​ങ്ങ​ൾ കെ​ട്ടു​ന്ന പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ താ​ഴെ​പാ​ലം- സി​റ്റി ജം​ഗ്ഷ​ൻ റോ​ഡ് വ​ഴി പോ​ക​ണം.