മ​ങ്ക​ട ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ഏ​ബ്ര​ഹാം വി​ര​മി​ച്ചു
Monday, May 10, 2021 11:55 PM IST
മ​ങ്ക​ട: മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ൻ ഏ​ബ്ര​ഹാം ദീ​ർ​ഘ​കാ​ല സേ​വ​ന​ത്തി​നു ശേ​ഷം വി​ര​മി​ച്ചു. 1992 ൽ ​പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ ക്ലാ​ർ​ക്കാ​യി ഒൗ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച അ​ദ്ദേ​ഹം എ​ട്ടു വ​ർ​ഷ​ത്തി​ല​ധി​കം മ​ല​പ്പു​റം ജി​ല്ലാ ഓ​ഫീ​സ് ഉ​ൾ​പ്പെ​ടെ മി​ക്ക താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ​ക്കാ​രു​ടെ സ​ഹാ​യ​ത്തി​നു മു​ൻ​തൂ​ക്കം ന​ൽ​കി റേ​ഷ​ൻ കാ​ർ​ഡ് വി​ത​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് കൂ​ടു​ത​ൽ കാ​ലം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. 1997 ൽ ​ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ മ​ങ്ക​ട മാ​വേ​ലി സ്റ്റോ​ർ മാ​നേ​ജ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ പാ​ല​ക്കാ​ട് റീ​ജി​യ​ണി​ലെ മി​ക​ച്ച മാ​വേ​ലി മാ​നേ​ജ​ർ അ​വാ​ർ​ഡ് ല​ഭി​ച്ചു. ഇ​തി​നി​ടെ മ​ങ്ക​ട​യി​ൽ ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി നി​യ​മനം ല​ഭി​ച്ചു. മി​ക​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ക​നും സം​ഘാ​ട​ക​നു​മാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്തു വി​ജ​യ​ഭേ​രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി പ്ര​വ​ർ​ത്ത​ങ്ങ​ൾ ന​ട​ത്തി. മ​ങ്ക​ട വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ചു​മ​ത​ല​യും വ​ഹി​ച്ചി​ട്ടു​ണ്ട്.
വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളു​മാ​യി ആ​ത്മബ​ന്ധം പു​ല​ർ​ത്തി പോ​ന്ന അ​ദ്ദേ​ഹം 2003 ൽ ​വെ​ട്ട​ത്തൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി യി​ലേ​ക്ക് പ്രൊ​മോ​ഷ​ൻ ല​ഭി​ച്ചു പോ​യി. പി​ന്നീ​ട് മ​ങ്ക​ട​-പ​ള്ളി​പ്പു​റം സ്കൂ​ളി​ൽ മൂ​ന്നു വ​ർ​ഷം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ലി​ന്‍റെ അ​ധി​ക ചു​മ​ത​ല വ​ഹി​ച്ചു. 2007 വീ​ണ്ടും മ​ങ്ക​ട ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലേ​ക്ക്. ഇ​തി​നി​ട​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കാ​രീ​ർ - സൗ​ഹൃ​ദ ക്ല​ബു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​യി ജി​ല്ലാ കാ​രീ​ർ ക​ണ്‍​വീ​ന​റാ​യി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. . വി​ജ​യ​ഭേ​രി പ​ദ്ധ​തി​യു​മാ​യി ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി കു​ട്ടി​ക​ൾ​ക്ക് വി - ​സ്റ്റെ​പ് പ​ദ്ധ​തി​ക്കും സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക്കും ചു​ക്കാ​ൻ പി​ടി​ച്ചു. മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ അ​ധി​ക ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന കാ​ല​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​നു ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ കെ​ട്ടി​ട സൗ​ക​ര്യ​ങ്ങ​ളും ലാ​ബ്, മ​റ്റു അ​ടി​സ്ഥാ​ന വി​ക​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യു​ടെ വി​ജ​യ നി​ല​വാ​രം ഉ​യ​ർ​ത്താ​നും ഏ​ബ്ര​ഹാം മാ​ഷി​നു ക​ഴി​ഞ്ഞു.