ചാ​ലി​യാ​ർ പാ​റ​ക്ക​ട​വി​ൽ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു
Friday, May 14, 2021 10:55 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. നി​ല​ന്പൂ​ർ കോ​വി​ല​ക​ത്ത് മു​റി​യി​ൽ പു​ളി​ച്ചു​മാ​ക്ക​ൽ ബാ​ബു (45) ആ​ണ് മ​രി​ച്ച​ത്. ചാ​ലി​യാ​ർ പു​ഴ​യു​ടെ കോ​വി​ല​ക​ത്തു​മു​റി ഭാ​ഗ​ത്തെ പാ​റ​ക്ക​ട​വി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റു​മ​ണി​യോ​ടെ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. നാ​ട്ടു​കാ​രും എ​മ​ർ​ജ​ൻ​സി റ​സ്ക്യൂ ഫോ​ഴ്സ് (ഇ​ആ​ർ​എ​ഫ്) പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നു മൃ​ത​ദേ​ഹം മു​ങ്ങി​യെ​ടു​ത്ത് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

നി​ല​ന്പൂ​ർ കോ​വി​ല​കം ശ്മ​ശാ​ന​ത്തി​നു മു​ന്നി​ലാ​ണ് ബാ​ബു​വി​ന്‍റെ വീ​ട്. മ​ഞ്ചേ​രി​യി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്. മു​ന്പ് ഐ​ജി​എം​എം​ആ​ർ സ്കൂ​ളി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​യു​ടെ ഇ​ൻ​ചാ​ർ​ജ് ആ​യും ജോ​ലി ചെ​യ്തി​രു​ന്നു. ഭാ​ര്യ: സ​ജി​ത. മ​ക്ക​ൾ: അ​രു​ന്ധ​തി, ആ​തി​ര.