നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യി 288 കോ​ടി രൂ​പ​യു​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കു​ന്നു
Wednesday, June 16, 2021 11:50 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​നം കി​ട്ടു​ന്ന 288 കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കു​ന്നു. ചു​ങ്ക​ത്ത​റ, എ​ട​ക്ക​ര, വ​ഴി​ക്ക​ട​വ്, പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ആ​ളോ​ഹ​രി പ്ര​തി​ദി​നം 100 ലി​റ്റ​ർ പ്ര​കാ​രം അ​ടു​ത്ത 30 വ​ർ​ഷ​ത്തേ​ക്കു​ള്ള ജ​ന​സം​ഖ്യാ വ​ർ​ധ​ന​വ് കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജ​ല​വി​ഭ​വ വ​കു​പ്പ് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്.
2053-ൽ ​നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി പ്ര​തീ​ക്ഷി​ക്കു​ന്ന ജ​ന​സം​ഖ്യ 2,27,498 പേ​ർ​ക്കു​ള്ള ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യാ​യാ​ണ് ജ​ല ജീ​വ​ൻ മി​ഷ​ൻ ഇ​ത് ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന​ത്. മ​ണ്ഡ​ലം എം​എ​ൽ​എ പി.​വി.​അ​ൻ​വ​ർ ന​ൽ​കി​യ പ​ദ്ധ​തി​യു​ടെ ചു​വ​ടു പി​ടി​ച്ചാ​ണ് ജ​ല​വി​ഭ​വ വ​കു​പ്പ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​ത്. പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല.
ഇ​തി​നാ​യി ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ പൂ​ക്കോ​ട്ടു​മ​ണ്ണ റ​ഗു​ലേ​റ്റ​റി​ന്‍റെ സം​ഭ​ര​ണി പ്ര​ദേ​ശ​ത്ത് നി​ല​വി​ൽ പൂ​ർ​ത്തീ​ക​രി​ച്ച കി​ണ​റും ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ കു​റ​ത്തി​മ​ല​യി​ൽ 30 ദ​ശ​ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ജ​ല ശു​ദ്ധീ​ക​ര​ണ ശാ​ല​യും 32 ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ഉ​പ​രി​ത​ല ജ​ല സം​ഭ​ര​ണി​യും പ്ര​സ്തു​ത പ്ലാ​ന്‍റ് നി​ൽ​ക്കു​ന്ന മ​ല​യു​ടെ മേ​ൽ ഭാ​ഗ​ത്താ​യി എ​ട​ക്ക​ര, പോ​ത്തു​ക​ല്ല്, വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള ബാ​ല​ൻ​സി​ങ് റി​സ​ർ​വോ​യ​ർ ആ​യി എ​ട്ടു ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ഉ​ന്ന​ത​ത​ല സം​ഭ​ര​ണി​യും ഉ​ൾ​പ്പെ​ടും.
കൂ​ടാ​തെ വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ക​ന​പ്പ​ടി​യാ​ൻ​കു​ന്ന് 19 ല​ക്ഷം ലി​റ്റ​ർ ജ​ല സം​ഭ​ര​ണി, എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ മ​യി​ലാ​ടും​കു​ന്ന് 18 ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ജ​ല സം​ഭ​ര​ണി, പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തി​ലെ കു​രു​ശു​മ​ല​യി​ൽ ഒ​ന്പ​ത് ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യും കു​രി​ശു​മ​ല​യു​ടെ മു​ക​ൾ​ഭാ​ഗ​ത്ത് മൂ​ന്ന് ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യും കൂ​വ​ക്കോ​ൽ പ്ര​ദേ​ശ​ത്ത് എ​ട്ടു ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​മു​ള്ള ജ​ല സം​ഭ​ര​ണി​ക​ളും ഈ ​പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​ണ്.