ആ​ദി​വാ​സി​ക​ൾ​ക്കു ഭ​ക്ഷ​ണ​മൊ​രു​ക്കി മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്
Sunday, June 20, 2021 3:33 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കു​ടി​ലു​ക​ളി​ൽ പ​ട്ടി​ണി​യും പ​രി​വ​ട്ട​വു​മാ​യി ക​ഴി​യു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​മൊ​രു​ക്കി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ജ​ൻ​മ​ദി​നം മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ കമ്മിറ്റി വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.
മ​ങ്ക​ട കൂ​ട്ടി​ലി​ലെ ആ​ദി​വാ​സി കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കൊ​പ്പം രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ജ​ൻ​മ​ദി​നം ആ​ഘോ​ഷി​ക്കാ​ൻ എ​ത്തി​യ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്, കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​വ​രു​ടെ ആ​വ​ലാ​തി​ക​ൾ കേ​ട്ട​റി​ഞ്ഞ ശേ​ഷം ഭ​ക്ഷ​ണം ന​ൽ​കി അ​വ​ർ​ക്കൊ​പ്പം ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു.
ദൈ​നം​ദി​ന ജീ​വി​ത​ത്തി​നു ആ​ശ​ങ്ക​പ്പെ​ടു​ന്ന കോ​ള​നി നി​വാ​സി​ക​ൾ​ക്കു സ്നേ​ഹ​ത്തി​ന്‍റെ നി​മി​ഷ​ങ്ങ​ളാ​യി മാ​റി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ജ​ൻ​ദി​ന​മെ​ന്നു മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് പി. ​ഷ​ഹ​ർ​ബാ​ൻ ജ​ൻ​മ​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ് അ​നി​ഷ്, മ​ങ്ക​ട പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് സ​ലി​ന ഉ​മ്മ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ന്ദു, ജി​ജി വേ​ട്ടേ​ക്കാ​ട്, പ്ര​സീ​ന, പ്രേ​മ​ശി​ഖ, സി​ബി ചെ​റി​യോ​ത്ത്, ദി​പ വേ​ട്ടേ​ക്കാ​ട്, മ​ങ്ക​ട മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​മ​ദ് കൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.