ആ​ന​മ​റി എ​ക്സൈ​സ് ചെ​ക്കു​പോ​സ്റ്റി​ൽ 25 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Saturday, July 31, 2021 2:21 AM IST
എ​ട​ക്ക​ര: കേ​ര​ള​ത്തി​ലേ​ക്ക് പ​ച്ച​ക്ക​റി ക​യ​റ്റി വ​ന്ന വാ​ഹ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ ഇ​രു​പ​ത്തി​യ​ഞ്ച് കി​ലോ ക​ഞ്ചാ​വ് വ​ഴി​ക്ക​ട​വ് ആ​ന​മ​റി എ​ക്സൈ​സ് ചെ​ക്കു​പോ​സ്റ്റി​ൽ പി​ടി​കൂടി. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റും മ​റ്റൊ​രാ​ളും അ​റ​സ്റ്റി​ലാ​യി. കാ​ടാ​ന്പു​ഴ മാ​റാ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ പാ​ല​ക്കാ​ത്തൊ​ടി മു​ഹ​മ്മ​ദ് റാ​ഫി(21), പു​ത്ത​ൻ​പു​ര​യി​ൽ വീ​ട്ടി​ൽ സ​നി​ൽ​കു​മാ​ർ(29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ്ക്വാ​ഡം​ഗ​മാ​യ ടി. ​ഷി​ജു​മോ​ന് ല​ഭി​ച്ച ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ന​മ​റി എ​ക്സൈ​സ് ചെ​ക്കു​പോ​സ്റ്റി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീട്ട് ആ​റു മ​ണി​ക്ക് ശേ​ഷം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ക​ഞ്ചാ​വ് വേ​ട്ട ന​ട​ന്ന​ത്. ആ​ന്ധ്ര​യി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്ത് നി​ന്നു ത​ക്കാ​ളി​പ്പെ​ട്ടി​യി​ലാ​ണ് പ്ര​തി​ക​ൾ ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത്.
തു​ട​ർ​ന്നു മൈ​സൂ​രു​വി​ലെ​ത്തി ആ​ർ​എം​സി മാ​ർ​ക്ക​റ്റി​ൽ നി​ന്നു മ​റ്റു പ​ച്ച​ക്ക​റി​ക​ൾ വാ​ങ്ങി ഇ​വ​യ്ക്ക് മു​ക​ളി​ൽ നി​റ​ച്ച ശേ​ഷം തി​ഴ്നാ​ട് ഗൂ​ഢ​ല്ലൂ​ർ, നാ​ടു​കാ​ണി​ച്ചു​രം വ​ഴി കേ​ര​ള​ത്തി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു. ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ന​മ​റി ചെ​ക്കു​പോ​സ്റ്റി​ൽ നി​ല​ന്പൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ആ​ർ പ്ര​ദീ​പ് കു​മാ​ർ, നി​ല​ന്പൂ​ർ റേ​ഞ്ച് അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷി​ജു​മോ​ൻ, വ​ഴി​ക്ക​ട​വ് എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റ് ഇ​ൻ​സ്പെ​ക്ട​ർ വി.​പി.ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബൊ​ലേ​റോ പി​ക്ക​പ്പി​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച ക​ട​ത്തി​യ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ മു​ന്പും ആ​ന്ധ്ര​യി​ൽ നി​ന്നു ക​ഞ്ചാ​വ് ക​ട​ത്തി​യതാ​യി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ്ര​ിവ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി. ​അ​ശോ​ക്, പി.​ഇ ഹം​സ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​വി​നീ​ത്, സു​രേ​ഷ് ബാ​ബു, സ​ച്ചി​ൻ​ദാ​സ്, എം. ​ജം​ഷീ​ദ്, രാ​കേ​ഷ് ച​ന്ദ്ര​ൻ, അ​ഖി​ൽ​ദാ​സ്, എ​ൻ.​കെ സ​റി​ന എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ മ​ഞ്ചേ​രി ന​ർ​കോ​ട്ടി​ക് കേ​ട​തി​യി​ൽ ഇ​ന്നു ഹാ​ജ​രാ​ക്കും.