അ​ധ്യാ​പി​കപ​രി​ശീ​ല​നം
Wednesday, August 4, 2021 12:48 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ​മ​ഗ്ര​ശി​ക്ഷാ, എ​സ്‌​സി​ആ​ർ​ടി, ഡ​യ​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ പ്രി- ​സ്കൂ​ൾ അ​ധ്യാ​പ​ക പ​രി​വ​ർ​ത്ത​ന പ​രി​പാ​ടി പ്ര​ശി​ക്ഷ 2021 എ​ന്ന പ​ദ്ധ​തി​യു​ടെ ഓ​ണ്‍​ലൈ​ൻ പ​രി​ശി​ല​നം ന​ട​ത്തി. സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള പെ​രി​ന്ത​ൽ​മ​ണ്ണ, തി​രൂ​ർ ബി​ആ​ർ​സി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ്രീ​പ്രൈ​മ​റി അ​ധ്യാ​പി​ക​മാ​ർ​ക്കാ​യി പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്.
തി​രൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​യു. സൈ​നു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ ബി​പി​സി വി.​എ​ൻ.​ജ​യ​ൻ, പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ​ൻ. സ്രാ​ജു​ദീ​ൻ, തി​രൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി. ​സു​നി​ജ, മേ​ലാ​റ്റൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​പി.​പ്ര​സാ​ദ്, തി​രൂ​ർ ബി​പി​സി ഇ​ൻ​ചാ​ർ​ജ് എം.​റ​ഹ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം മ​ല​പ്പു​റം ഡ​യ​റ്റ് ഫാ​ക്ക​ൽ​റ്റി പി. ​ജെ​സി നി​ർ​വ​ഹി​ച്ചു. വി.​വി.​മ​ണി​ക​ണ്ഠ​ൻ, എ​സ്.​ബി​ന്ദു, ജെ​സി, റി​യോ​ണ്‍ ആ​ന്‍റ​ണി എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
ര​ണ്ടു ബി​ആ​ർ​സി​ക​ളി​ൽ നി​ന്നാ​യി സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള പ്രീ​പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ളി​ലെ 72 അ​ധ്യാ​പി​ക​മാ​ർ പ​ങ്കെ​ടു​ത്തു. ഡ​യ​റ്റ് ത​യാ​റാ​ക്കി​യ ക​ളി​പ്പാ​ട്ടം, ക​ളി​ത്തോ​ണി എ​ന്നീ പാ​ഠ​ഭാ​ഗ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ഡ​യ​റ്റ് ഫാ​ക്ക​ൽ​റ്റി​ക​ൾ നേ​രി​ട്ട് സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യോ​ട് കൈകോ​ർ​ത്തു ചെ​യ്യു​ന്ന അ​ധ്യാ​പ​ക പ​രി​ശീ​ല​നം പ്രീ​പ്രൈ​മ​റി കു​ട്ടി​ക​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​കും.