നി​ല​ന്പൂ​രി​ൽ ര​ണ്ടു കു​ടും​ബ​ശ്രീ ഹോ​ട്ട​ലു​ക​ൾ കൂ​ടി തു​റ​ന്നു
Thursday, September 16, 2021 12:41 AM IST
നി​ല​ന്പൂ​ർ: കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​രി​ൽ ര​ണ്ടു ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ കൂ​ടി തു​റ​ന്നു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഒ​ന്ന് വെ​ളി​യ​ന്തോ​ടും മ​റ്റൊ​ന്ന് മി​ന​ർ​വ​പ്പ​ടി​യി​ലു​മാ​ണ് പു​തി​യ​താ​യി തു​ട​ങ്ങി​യ​ത്. നി​ല​ന്പൂ​ർ വീ​ട്ടി​ക്കു​ത്ത് റോ​ഡി​ൽ നേ​ര​ത്തെ ഒ​രു ഹോ​ട്ട​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​രു​ന്നു. വെ​ളി​യ​ന്തോ​ട് ന​ട​ന്ന ച​ട​ങ്ങി​ൽ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഹോ​ട്ട​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ യു.​കെ.​ബി​ന്ദു, പി.​എം.​ബ​ഷീ​ർ, കെ. ​റ​ഹീം, സ്ക​റി​യ ക്നാം​തോ​പ്പി​ൽ, സൈ​ജി​മോ​ൾ, അ​ഷ്റ​ഫ് മ​ങ്ങാ​ട്, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ജാ​ഫ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മി​ന​ർ​വ​പ്പ​ടി​യി​ലെ ഹോ​ട്ട​ലും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ റ​ഹ്മ​ത്തു​ള്ള ചു​ള്ളി​യി​ൽ, റെ​നീ​ഷ് കു​പ്പാ​യി തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.
ജ​ന​കീ​യ ഹോ​ട്ട​ലി​ൽ 20 രൂ​പ നി​ര​ക്കി​ലാ​ണ് ഉൗ​ണ്‍ ന​ൽ​കു​ക. ഹോ​ട്ട​ലി​ലേ​ക്കാ​വ​ശ്യ​മാ​യ അ​രി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ​നു​സ​രി​ച്ച് സി​വി​ൽ സ​പ്ലൈ കോ​ർ​പ്പ​റേ​ഷ​ൻ കി​ലോ​ഗ്രാ​മി​ന് 10.50 രൂ​പ നി​ര​ക്കി​ൽ ന​ൽ​കും. കൂ​ടാ​തെ ഒ​രു സം​രം​ഭം എ​ന്ന നി​ല​യി​ൽ കു​ടും​ബ​ശ്രീ​യി​ൽ നി​ന്നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും പ​ലി​ശ​യി​ല്ലാ​ത്ത വാ​യ്പ​ക​ളും ല​ഭി​ക്കു​മെ​ന്നു കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ജാ​ഫ​ർ പ​റ​ഞ്ഞു.